00:00
04:35
കിളിപ്പെണ്ണേ നിലാവിൻ കൂടാരം കണ്ടില്ലേ?
വിളിച്ചാൽ പോരില്ലേ?, തുളുമ്പും പ്രായമല്ലേ
ചിലമ്പിൻ താളമില്ലേ?, ചിരിക്കാൻ നേരമില്ലേ?
ആലിൻ കൊമ്പത്തൂഞ്ഞാലാടില്ലേ?
കിളിപ്പെണ്ണേ നിലാവിൻ കൂടാരം കണ്ടില്ലേ?
കിനാവിൻ താമ്പാളം തന്നില്ലേ?
♪
തിരിമുറിയാതെ പെയ്തൊരു സ്നേഹം
പുലരി പുഴകളിൽ സംഗീതമായി
പവിഴ തിരകളിൽ സല്ലാപമായി
തിരിമുറിയാതെ പെയ്തൊരു സ്നേഹം
പുലരി പുഴകളിൽ സംഗീതമായി
പവിഴ തിരകളിൽ സല്ലാപമായി
മിഴിച്ചന്തം, ധിം ധിം
മൊഴിച്ചന്തം ധിം ധിം
ചിരിച്ചന്തം, ധിം ധിം
പൂമഴയ്ക്ക്
ഇനി നീരാട്ട് താരാട്ട് ഓമന ചോറൂണ്
ഈ രാവിൻ പൂംതൊട്ടിൽ ഈറൻ കാറ്റിൽ താനേ ആടുന്നു
കിളിപ്പെണ്ണേ, കിളിപ്പെണ്ണേ
നിലാവിൻ കൂടാരം തന്നില്ലേ?, തന്നില്ലേ?
കിനാവിൻ താമ്പാളം കണ്ടില്ലേ?, കണ്ടില്ലേ?
♪
വഴിയറിയാതെ വന്ന വസന്തം
കളഭ കുയിലിനു താലിപ്പൂ നൽകി
കനകത്തിടമ്പിനു കണ്ണാടി നൽകി
വഴിയറിയാതെ വന്ന വസന്തം
കളഭ കുയിലിനു താലിപ്പൂ നൽകി
കനകത്തിടമ്പിനു കണ്ണാടി നൽകി
വളക്കൈകൾ, ധിം ധിം
മണിപ്പന്തൽ, ധിം ധിം
തകിൽ താളം, ധിം ധിം
താമരയ്ക്ക്
ഇനി മാമ്പൂവോ തേൻപൂവോ
മാരനെ പൂജിയ്ക്കാൻ
ഈ മണ്ണിൽ ദൈവങ്ങൾ ഒരോ മുത്തം വാരി തൂവുന്നു
കിളിപ്പെണ്ണേ നിലാവിൻ കൂടാരം കണ്ടില്ലേ?
വിളിച്ചാൽ പോരില്ലേ?, തുളുമ്പും പ്രായമല്ലേ
ചിലമ്പിൻ താളമില്ലേ?, ചിരിക്കാൻ നേരമില്ലേ?
ആലിൻ കൊമ്പത്തൂഞ്ഞാലാടില്ലേ?