00:00
03:52
There are no similar songs now.
മേലേ മാനത്തു താരകൾ മിന്നുന്നൂ
ഓര്മകളുണരുന്നു മനമുരുകുന്നൂ
പ്രിയനേ നീ എന്നു വരും
നിഴലായ് ഞാൻ കൂടെ വരാം
കുളിര് മഞ്ഞിൻ കാറ്റായ് തഴുകാമോ?ഓ ഓ ഓ
മേലേ മാനത്തു താരകൾ മിന്നുന്നൂ
ഓര്മകളുണരുന്നു മനമുരുകുന്നൂ
ചെമ്മാനം പൂത്തപ്പോൾ ചാരെ വന്നു നീ മെല്ലേ
സ്നേഹാര്ദ്രഗീതം പാടി വെൺ തിങ്കളായ് നിന്നൂ
കനവുണരും രാവുകളിൽ ഒരു പൂക്കാലം നീ തന്നില്ലേ
പ്രിയമുണരും വാക്കുകളാലൊരു പ്രണയ താഴ് വര തീര്ത്തില്ലേ
ഓര്മ്മകൾ തൻ വേദനയിൽ പ്രിയ രൂപം തേളിയുന്നൂ
നിൻ സ്വരമെൻ കാതിൽ കേൾക്കുന്നൂ
പ്രിയനേ നീ എന്നു വരും നിഴലായ് ഞാൻ കൂടെ വരാം
കുളിര് മഞ്ഞിൻ കാറ്റായ് തഴുകാമോ?ഓ ഓ ഓ
മേലേ മാനത്തു താരകൾ മിന്നുന്നൂ
ഓര്മകളുണരുന്നു മനമുരുകുന്നൂ
പാതിരാ പൂക്കളാൽ കോര്ത്തൊരുക്കി പൂത്താലി
നീലരാവിൽ ചാര്ത്തി നീയെൻ മഴമുകിൽ വര്ണ്ണനായ്
ഒരു നാളും മായാതുണരും സ്വപ് നങ്ങൾ നീ തീര്ത്തില്ലേ
ഹൃദയത്തിൽ താരാട്ടിൻ താളത്തിൽ ഉറങ്ങീല്ലേ
പോയ് മറഞ്ഞ നാളുകളെൻ മനതാരിൽ നൊമ്പരമായ്
മിഴിനീരാലിന്നും തേടുന്നൂ
പ്രിയനേ നീ എന്നു വരുംനിഴലായ് ഞാൻ കൂടെ വരാം
കുളിര് മഞ്ഞിൻ കാറ്റായ് തഴുകാമോ?ഓ ഓ ഓ
മേലേ മാനത്തു താരകൾ മിന്നുന്നൂ
ഓര്മകളുണരുന്നു മനമുരുകുന്നൂ
പ്രിയനേ നീ എന്നു വരും
നിഴലായ് ഞാൻ കൂടെ വരാം
കുളിര് മഞ്ഞിൻ കാറ്റായ് തഴുകാമോ?ഓ ഓ ഓ ഓ
മേലേ മാനത്തു താരകൾ മിന്നുന്നൂ
ഓര്മകളുണരുന്നു മനമുരുകുന്നൂ