background cover of music playing
Saare Njangal - Jakes Bejoy

Saare Njangal

Jakes Bejoy

00:00

04:30

Song Introduction

"സാറെ ഞങ്ങൾ" എന്ന ഗാനം, പ്രശസ്ത സംഗീത സംവിധായകൻ ജേക്ക്സ് ബിജോയിയുടെ സംഗീതത്തിൽ സംസ്ഥാനത്തിന്റെ മനോഹരതയെ അവതരിപ്പിക്കുന്നതാണ്. ഈ ഗാനം ലിറിക്‌സ്, സംഗീതത്തിന്റെ സുഗമമായി ഒത്തു ചേർന്ന് പ്രേക്ഷകരെ ആകർഷിക്കുന്നു. സംഘാടനത്തിൻ്റെ ഊർജ്ജവും സംഗീതപരമായ വൈവിധ്യവും കാണികളെ കൗതുകിയാക്കുന്നു. മലയാളം സിനിമയിലെ ഒരു ശ്രദ്ധേയമായ പ്രോജക്റ്റ് ആയി "സാറെ ഞങ്ങൾ" സംഗീതസംവിധായകരുടെ സൃഷ്ടി ഗൗരവമേറിയ ഒരു അനുഭവം നൽകുന്നു.

Similar recommendations

Lyric

സാറേ ഞങ്ങളിങ്ങനാ

ഉള്ളിലങ്ങനെ ഞങ്ങളെ പ്രാകാതെ

പൊന്നു സാറേ പെട്ട് പോയതാ

കട്ടിയുള്ളോരാ പുസ്തകം കാട്ടാതെ

വീറോടെ നേടാൻ ആ കച്ചകെട്ടി

മച്ചകത്തു വന്നേ ഞങ്ങൾ

വീഴാതെ വാഴാൻ മെയ് മറന്നൊന്നു

ചേർന്നങ്പായും ഞങ്ങൾ

രാമ രാമ രാമ രാമ രാമ രാമ പാഹിമാം

രാവണൻ്റെ കാൽ ചുവട്ടിൽ നിന്നും പാഹിമാം

വ്യാളി പോലെ വാ പിളർന്ന മാരണങ്ങൾ

ആവി പോലെ മായുമിന്ന് നീ കനിഞ്ഞാൽ

രാമ രാമ രാമ രാമ രാമ രാമ പാഹിമാം

രാവണൻ്റെ കാൽ ചുവട്ടിൽ നിന്നും പാഹിമാം

കാലമാടനിന്ന് കാലു മാറി വന്നാൽ

കാവലായി നിന്നു നീ കനിഞ്ഞിടേണം

ചീറി പാറി വന്ന വണ്ടി ഞങ്ങളാ

ബെല്ലുമില്ല ബ്രേക്കുമില്ല എല്ലൊടിഞ്ഞലൊന്നുമില്ല

കേറിത്തുള്ളി വന്ന കോമരങ്ങളാ

കണ്ണിലെ കലിപ്പ് കണ്ടോ ഉള്ളിലെ തിളപ്പ് കണ്ടോ

അടിക്കും പിടിക്കും നടുക്കെ കെടപ്പാ

പഠിപ്പോ വെടക്കാ കുടുക്കം തലക്കാ

പാസായാലാർക്കാ പോക്കായാലാർക്കാ

കാട്ടാളന്മാരാ ഞങ്ങളേം നിങ്ങളേം ഇന്ന് കാക്കാനാരാ

രാമ രാമ രാമ രാമ രാമ രാമ പാഹിമാം

രാവണൻ്റെ കാൽ ചുവട്ടിൽ നിന്നും പാഹിമാം

വ്യാളി പോലെ വാ പിളർന്ന മാരണങ്ങൾ

ആവി പോലെ മായുമിന്ന് നീ കനിഞ്ഞാൽ

സാറേ സാറേ സാറേ

സാറേ സാറേ

പ്രായം കെട്ടുതാലി തൊട്ടു നിക്കുവാ

വട്ടു കേറി മൂത്തു നിപ്പാ വെട്ടിലായി മുട്ടി നിപ്പാ

കാലം വെച്ചടിച് വിട്ടു പോകുവാ

ഉച്ചിയും നരച്ച ലുക്കാ ശെരിക്കോരമ്പരപ്പാ

കാടിളക്കി വന്നാ ആന തോറ്റു മാറും

കലക്കൻ കരുത്താ

താടിയുള്ളൊരപ്പൻ പേടി കൂട്ടിയാലും

വെറക്കാതിരിപ്പാ

വായിച്ചാലും വീക്കാ

ബ്രൈനാകെ ലീക്കാ

തോക്കാത്തൊരു നാക്കാ

പൊട്ടിയാൽ മക്കളെ ഞങ്ങൾ ആറ്റം ബോംബാ

സാറേ ഞങ്ങളിങ്ങനാ

ഉള്ളിലങ്ങനെ ഞങ്ങളെ പ്രാകാതെ

പൊന്നു സാറേ പെട്ട് പോയതാ

കട്ടിയുള്ളോരാ പുസ്തകം കാട്ടാതെ

വീറോടെ നേടാൻ ആ കച്ചകെട്ടി

മച്ചകത്തു വന്നേ ഞങ്ങൾ

വീഴാതെ വാഴാൻ മെയ് മറന്നൊന്നു

ചേർന്നങ്പായും ഞങ്ങൾ

രാമ രാമ രാമ രാമ രാമ രാമ പാഹിമാം

രാവണൻ്റെ കാൽ ചുവട്ടിൽ നിന്നും പാഹിമാം

വ്യാളി പോലെ വാ പിളർന്ന മാരണങ്ങൾ

ആവി പോലെ മായുമിന്ന് നീ കനിഞ്ഞാൽ

രാമ രാമ രാമ രാമ രാമ രാമ പാഹിമാം

രാവണൻ്റെ കാൽ ചുവട്ടിൽ നിന്നും പാഹിമാം

കാലമാടനിന്ന് കാലു മാറി വന്നാൽ

കാവലായി നിന്നു നീ കനിഞ്ഞിടേണം

- It's already the end -