00:00
04:34
ഈ ഗാനം സംബന്ധിച്ചുള്ള വിവരങ്ങൾ ഇപ്പോൾ ലഭ്യമല്ല.
ചന്ദാമാമാ
ചന്ദാമാമാ ചന്ദ്രകാന്ത കല്പടവിൽ വാവാ
ഇന്ദ്രനീല തിരമാലകളിൽ നീരാടാൻ വാവാ
ചന്ദാമാമാ ചന്ദ്രകാന്ത കല്പടവിൽ വാവാ
ഇന്ദ്രനീല തിരമാലകളിൽ നീരാടാൻ വാവാ
നിനക്കെൻ്റെ പൊന്നിലമാളിക വീടുതുറന്നു തരാം
മനസ്സിൻ്റെ ജാലക വാതിൽ പാതി തുറന്നുതരാം
ഒരിക്കലും കാണാക്കനവിന് വർണക്കാവടിയാടുവാൻ
ചന്ദാമാമാ ചന്ദ്രകാന്ത കല്പടവിൽ വാവാ
ഇന്ദ്രനീല തിരമാലകളിൽ നീരാടാൻ വാവാ
♪
കണ്ണാടി പുഴയോരത്തൊരു മുല്ലപ്പൂപന്തൽ
അനുരാഗം നട്ടു നനയ്ക്കും മുല്ലപ്പന്തൽ
കണ്ണാടി പുഴയോരത്തൊരു മുല്ലപ്പൂപന്തൽ
അനുരാഗം നട്ടു നനയ്ക്കും മുല്ലപ്പന്തൽ
നിലയ്ക്കാത്ത സല്ലാപത്തിന് അല്ലിത്തേൻമൊഴികളൾ
ചിരിച്ചുകൊണ്ടോടി പോകും സുഗന്ധയാമം
ഹൃദയം നിറയെ പരസ്പര പ്രേമസ്വപ്നം
സ്വപ്നം, സ്വപ്നം, സ്വപ്നം, സ്വപ്നം
ചന്ദാമാമാ
ചന്ദാമാമാ ചന്ദ്രകാന്ത കല്പടവിൽ വാവാ
ഇന്ദ്രനീല തിരമാലകളിൽ നീരാടാൻ വാവാ
♪
വരവേൽക്കാൻ ആയിരവല്ലി താലപ്പൊലി മേളം
വസന്തങ്ങളാടിപ്പാടും സാഗരഗീതം
വരവേൽക്കാൻ ആയിരവല്ലി താലപ്പൊലി മേളം
വസന്തങ്ങളാടിപ്പാടും സാഗരഗീതം
മുകിൽക്കൂട്ടിൽ അമ്മാനത്തെ സ്നേഹപ്പൂമാരീ
സ്വരങ്ങളിൽ താളം തെന്നും കതിർകിനാക്കളൾ
ഇനിയും നല്കാം മനസ്സിൻ്റെ ആമ്പൽ പൂക്കൾ
പൂക്കൾ, പൂക്കൾ, പൂക്കൾ, പൂക്കൾ
ചന്ദാമാമാ
ചന്ദാമാമാ ചന്ദ്രകാന്ത കല്പടവിൽ വാവാ
ഇന്ദ്രനീല തിരമാലകളിൽ നീരാടാൻ വാവാ
നിനക്കെൻ്റെ പൊന്നിലമാളിക വീടുതുറന്നു തരാം
മനസ്സിൻ്റെ ജാലക വാതിൽ പാതി തുറന്നുതരാം
ഒരിക്കലും കാണാക്കനവിൻ വർണക്കാവടിയാടുവാൻ
ചന്ദാമാമാ ചന്ദ്രകാന്ത കല്പടവിൽ വാവാ
ഇന്ദ്രനീല തിരമാലകളിൽ നീരാടാൻ വാവാ