background cover of music playing
Payye Veesum - Sachin Warrier

Payye Veesum

Sachin Warrier

00:00

04:21

Similar recommendations

Lyric

പയ്യെ വീശും കാറ്റിൽ

കുഞ്ഞോളങ്ങൾ കൊഞ്ചും പോലെ

കണ്ണേ കണ്ടാൽ നിന്നെ

മിണ്ടീടുന്നേ നെഞ്ചം താനേ

മനസ്സുകളാൽ നാം പോകും ദൂരം

ഇതുവരെയും ഞാൻ കാണാദൂരം

പതിവുകളായെന്നും പ്രഭാതങ്ങൾ നിൻ

ചുവടുകളെ തുടരും നേരവും

ചെറിയൊരു കൈതലോടൽ പോലവേ

നടന്നു നീങ്ങുന്നു നീയും

പുതുമകളായ് മുന്നിൽ തെളിഞ്ഞീടുമീ

വഴികളിലായ് ഇനി പോയീടിലും

നിഴലുകളായ് നടന്നു ചേർന്നിടും

ഒരേ തണൽത്താഴെ നാം

മനസ്സുകളാൽ നാം പോകും ദൂരം

ഇതുവരെയും ഞാൻ കാണാദൂരം

എന്നിൽ ഈ നിറമഴ തുള്ളികൾ

പെയ്യും നിൻ ചിരിമഴ തെന്നലായ്

കുളിരിലായ് വന്നു മെല്ലെ

പൊതിയും നീയാം പകൽ

പയ്യെ വീശും കാറ്റിൽ

കുഞ്ഞോളങ്ങൾ കൊഞ്ചും പോലെ

കണ്ണേ കണ്ടാൽ നിന്നെ

മിണ്ടീടുന്നേ നെഞ്ചം താനേ

മനസ്സുകളാൽ നാം പോകും ദൂരം

ഇതുവരെയും ഞാൻ കാണാദൂരം

- It's already the end -