00:00
05:00
തേൻ പനിമതിയെ കുളിരണിയും അണിവിരലാൽ
ഈ ജനലരികെ പതിയെ വരൂ കനവ് തരൂ
വേലി പക്ഷി ചേക്കേറുമീ നാട്ടുകൂട്ടിൽ
നിലാവിൻ്റെ ഈണം തരൂ
മനം ചാഞ്ഞുറങ്ങുന്ന കോലായയിൽ നീ
ചിരാതിൻ്റെ നാളം തരു
പറ നിറയെ (പതിവില്ലാ മൊഴിയേകി)
തൊടിയരികെ (നിറ തെന്നൽ തളിരായ്)
പതിവുകളാൽ (ചിരിയേകും ഒരുഗ്രാമം)
ഇവിടെ ഇതാ
♪
ഏകാന്തമെൻ നിഴൽ പാതയിൽ സൂര്യാംശു തൂകുന്നുവോ
നോവാകെയും ചിരിപൊയ്കയിൽ ഇടക്കൊന്നു നീന്തുന്നുവോ
സ്നേഹാർദ്രബൊമ്മയോ ചൂടോടെ ഏകു മന്നവാ
എന്നാവിലോർമ്മകൾ
നാവേറുപാട്ടുമായ്, താഴ്വാരമേറെ ഓടിയിനി കാറ്റേ വരാമോ
പറ നിറയെ (പതിവില്ലാ മൊഴിയേകി)
തൊടിയരികെ (നിറ തെന്നൽ തളിരായ്)
പതിവുകളാൽ (ചിരിയേകും ഒരുഗ്രാമം)
ഇവിടെ ഇതാ
♪
മൂവന്തിതൻ മുകിൽചാർത്തു പോൽ മായുന്ന കാലങ്ങളെ
വാചാലമായ് നിറഞ്ഞീടുവാൻ പിടക്കുന്ന മൗനങ്ങളെ
കാണാതെ വീണ്ടുമാ ജീവൻ്റെ വേഗയാനമായ്
ദൂരങ്ങൾ തേടീടും താരേ...
കൈവീശി നിന്നുവോ ചങ്ങാതിയായ് മാറുമൊരു താരം വിൺമേലെ
തേൻ പനിമതിയെ കുളിരണിയും അണിവിരലാൽ
ഈ ജനലരികെ പതിയെ വരൂ കനവ് തരൂ
മനം ചാഞ്ഞുറങ്ങുന്ന കോലായയിൽ നീ
ചിരാതിൻ്റെ നാളം തരു...
പറ നിറയെ (പതിവില്ലാ മൊഴിയേകി)
തൊടിയരികെ (നിറ തെന്നൽ തളിരായ്)
പതിവുകളാൽ (ചിരിയേകും ഒരുഗ്രാമം)
ഇവിടെ ഇതാ