background cover of music playing
Kurumbathi Chundhari - Vineeth Sreenivasan

Kurumbathi Chundhari

Vineeth Sreenivasan

00:00

03:06

Similar recommendations

Lyric

ഓ ഒ-ഒ, ഓ ഒ-ഒ

ഓ ഒ-ഒ, ഓ ഒ-ഒ

കുറുമ്പത്തി ചുന്ദരി നീ ചൂളമിടാൻ പോര്

പകലിലെ പൊൻവെയിലെ താളമിടാം കൂടെ

കുന്നുമണി കണ്ണിണയിൽ കൗതുകത്തിൻ കൂട്

മനസ്സില് വന്നിരുന്നിനി പൂങ്കുയിലേ പാട്

തെന്നലിട്ടൊരുയലാടി മഞ്ഞു തുള്ളികൾ

കാത്തിരുന്ന കൂട്ടുമായി ചാരെയാരിതാ

കൊമ്പനാന മേലെയോമൽ കുഞ്ഞുതുമ്പിയായ്

അങ്ങു ദൂരെയുള്ള കുന്നിൽ ഒന്നു പോയ് വരാം

കുറുമ്പത്തി ചുന്ദരി നീ ചൂളമിടാൻ പോര്

പകലിലെ പൊൻവെയിലെ താളമിടാം കൂടെ

കുന്നുമണി കണ്ണിണയിൽ കൗതുകത്തിൻ കൂട്

മനസ്സില് വന്നിരുന്നിനി പൂങ്കുയിലേ പാട്

ഓ ഒ-ഒ, ഓ ഒ-ഒ

ഓ ഒ-ഒ, ഓ ഒ-ഒ

തൂവാനക്കൊമ്പത്തെ

പൂന്തിങ്കൾ പൂമ്പാറ്റേ

തൂവലോലുമീ, കുഞ്ഞു നെറ്റി മേൽ

ചന്ദനത്തണുപ്പു പോലെ ഉമ്മ വച്ചിടാം

ഈ മൂടൽ മഞ്ഞിന്റെ

പാൽ പൊയ്കത്തീരത്തായി

പിഞ്ചു പൈങ്കിളി, നിന്നെ നെഞ്ചിലെ

പാട്ടു കൊണ്ടു തൊട്ടിലിട്ട് തൊട്ടുറക്കിടാം

മധുരിക്കും മുന്തിരിതൻ കുമ്പിളുകൾ

ചെങ്കദളി പൂങ്കുലകൾ

ചന്തമെഴും കണ്മണിക്കിനി തന്നേ പോകുവാൻ

ഇളം മുല്ലകളിൽ മെയ്യുരുമ്മി

ചെല്ലമണി ചാമരമായ്

ചില്ലരുവി ചിന്തുകളായ്, കാറ്റും പോന്നിതാ

കുറുമ്പത്തി ചുന്ദരി നീ ചൂളമിടാൻ പോര്

പകലിലെ പൊൻവെയിലെ താളമിടാം കൂടെ

കുന്നുമണി കണ്ണിണയിൽ കൗതുകത്തിൻ കൂട്

മനസ്സില് വന്നിരുന്നിനി പൂങ്കുയിലേ പാട്

തെന്നലിട്ടൊരുയലാടി മഞ്ഞു തുള്ളികൾ

കാത്തിരുന്ന കൂട്ടുമായി ചാരെയാരിതാ

കൊമ്പനാന മേലെയോമൽ കുഞ്ഞുതുമ്പിയായ്

അങ്ങു ദൂരെയുള്ള കുന്നിൽ ഒന്നു പോയ് വരാം

ഓ ഒ-ഒ, ഓ ഒ-ഒ

- It's already the end -