00:00
03:35
അതേ മിഴികളെ നീയും ഉയിർ തഴുകിടുവതെന്തിനാവോ
അതെ ചിരിമഴയിലെൻ മനം ഇനി നനയുമോ
കഥ തുടരവേ വിധി തരുന്ന നിമിഷമിതോ
പല നിനവുകൾ നിറയുമീ നിലങ്ങൾ മായയാണോ
പെണ്ണേ പെണ്ണേ നെഞ്ചിൻ നിലവാകയോ
ഉയിരേ ഉടവേ എന്നിൽ നിറവേകിയോ
ശ്വാസമേ ശ്വാസമേ
♪
അവൾ പതിയെ മൊഴിയേ അതേ പ്രണയമൊഴുകുന്ന പോലെ
അവൾ അരികിലണയേ അതേ ശലഭമുണരും ചൊടികൾ പകരും
മധുരമേറ്റ നിമികളിലെൻ മനസ്സുനിറയും
കിരണമേറ്റുണർന്ന പൂവ് പോലെ
പെണ്ണേ പെണ്ണേ നെഞ്ചിൻ നിലവാകയോ
ഉയിരേ ഉടവേ എന്നിൽ നിറവേകിയോ
ശ്വാസമേ ശ്വാസമേ