00:00
03:01
നീഹാരമണിയും നീലാമ്പലിതളായ്
കണ്ണോട് ചേരുമീ
നീയാരോ
നെഞ്ചോരം ചായും നീ
ശ്വാസമായ്
മായാതെ രാഗങ്ങളുണരുകയായ്
കിനാവിലെ നിലാവിനാൽ
നാമൊരുങ്ങീടവേ
നിറങ്ങൾ നെയ്തു നീ
തൂവലാൽ
സ്വരങ്ങൾ പെയ്തു നീ
മേഘമായ്
♪
അരികിൽ അഴകാലെ
കനവായ് നീ നിറയേ
ഒരു മുഖമായ് ഇനിയെന്നെന്നും
ഹൃദയം നീയേ
ഇരുളിൽ ഒളിപോലെ
നിനവായ് നീ നിറയേ
അണിവിരലാൽ ഇനിയെന്നെന്നും
പ്രണയം നീയേകി
മോഹമേ നാമൊന്നു ചേരുകയായ്
ഒരേമനം തുഴഞ്ഞു നാം
പോയ തീരങ്ങളായ്
നിറങ്ങൾ നെയ്തു നീ
തൂവലാൽ
സ്വരങ്ങൾ പെയ്തു നീ
മേഘമായ്
നീഹാരമണിയും നീലാമ്പലിതളായ്
കണ്ണോട് ചേരുമീ
നീയാരോ
നെഞ്ചോരം ചായും നീ
ശ്വാസമായ്