00:00
03:58
മഴനിലാ കുളിരുമായ് വേനൽ തൂവൽ വീശും
മൊഴിയിലും മധുരമായ് മൗനം കഥ പറയും
പൂങ്കാറ്റീ വഴിയെ വരാതെ കാറ്റിൻ കുളിരറിയും
ഏതോ സുഖമീ നെഞ്ചിൽ നിറയും
മഴനിലാ കുളിരുമായ്
♪
മാഞ്ഞുപോകാൻ മറന്ന സ്വപ്നം
കണ്ണിൽ തങ്ങും പകലുകളിൽ
കണ്ണടച്ചാലുമുള്ളിലാരോ രാഗം പാടും ഇരവുകളിൽ
മലരുകൾ പൂക്കാതെ മലരിലും മാറ്റോടെ
ഹൃദയമറിയും പുതിയ മൃദുലഗന്ധം
മഴനിലാ കുളിരുമായ്
വേനൽ തൂവൽ വീശും
♪
ചിറകില്ലാതെ നമ്മൾ നീലാകാശം പൂകും ചില നിമിഷം
ചില്ലു കണ്ണാടി നോക്കുമെങ്കിൽ നിന്നെ കാണും ചില നിമിഷം
ശംഖിലെ കടൽ പോലെ നെഞ്ചിലെ അനുരാഗം
അലകളിളകി ഉയിരു തഴുകും നേരം
മഴനിലാ കുളിരുമായ് വേനൽ തൂവൽ വീശും
മൊഴിയിലും മധുരമായ് മൗനം കഥ പറയും
പൂങ്കാറ്റീ വഴിയെ വരാതെ കാറ്റിൻ കുളിരറിയും
ഏതോ സുഖമീ നെഞ്ചിൽ നിറയും