00:00
04:27
മേടപ്പൊന്നണിയും കൊന്നപ്പൂക്കണിയായ്
പീലിക്കാവുകളിൽ താലപ്പൂപ്പൊലിയായ്
മേടപ്പൊന്നണിയും കൊന്നപ്പൂക്കണിയായ്
പീലിക്കാവുകളിൽ താലപ്പൂപ്പൊലിയായ്
തങ്കതേരിലേറും കുളിരന്തിത്താരകങ്ങൾ വരവർണ്ണദീപരാജിയായ്
മേടപ്പൊന്നണിയും കൊന്നപ്പൂക്കണിയായ്
പീലിക്കാവുകളിൽ താലപ്പൂപ്പൊലിയായ്
ശ്യാമതീരങ്ങളിൽ പുതുകൗതുകം പൂത്തുവോ
രാഗലോലാമൃതം വരവേണുവിൽ പെയ് തുവോ
ഇനിയീലാസ്യകലയിൽ നൂറുപുളകം പൂക്കൾ വിതറും
ആലോലം അസുലഭം ആ ആ ആ
തതരികിടതതാഗതകതികി തതരികിടതതാഗതകതികിതോം ധൃതതോം ധൃതോം
നിസനിസ ഗപഗപ ധനിധനി നിമനിമ ഗസരിതപമഗരിസ
മേടപ്പൊന്നണിയും കൊന്നപ്പൂക്കണിയായ്
പീലിക്കാവുകളിൽ താലപ്പൂപ്പൊലിയായ്
ശ്രീലരാഗങ്ങളിൽ ഇനി ആദിതാളങ്ങളായ്
ഭാവഗീതങ്ങളിൽ നവനാദസൗന്ദര്യമായ്
പുലരും ജീവകലയിൽ നമ്മളലിയും പുണ്യനിമിഷം
ആനന്ദം അനുപമം ആ
തതരികിടതതാഗതകതികി തതരികിടതതാഗതകതികിതോം ധൃതതോം ധൃതോം
നിസനിസ ഗപഗപ ധനിധനി നിമനിമ ഗസരിതപമഗരിസ
മേടപ്പൊന്നണിയും കൊന്നപ്പൂക്കണിയായ്
പീലിക്കാവുകളിൽ താലപ്പൂപ്പൊലിയായ്
തങ്കത്തേരിലേറും കുളിരന്തിത്താരകൾ വരവർണ്ണദീപരാജിയായ്
മേടപ്പൊന്നണിയും കൊന്നപ്പൂക്കണിയായ് പീലിക്കാവുകളിൽ താലപ്പൂപ്പൊലിയായ്