background cover of music playing
Mizhiyil Mizhiyil Maan Mizhiyil (Assal Assal Aayi) - Rahul Raj

Mizhiyil Mizhiyil Maan Mizhiyil (Assal Assal Aayi)

Rahul Raj

00:00

04:37

Similar recommendations

Lyric

മിഴിയിൽ മിഴിയിൽ മാന്മിഴിയിൽ

മഴവില്ലെഴുതിയ ചാരുതയിൽ

നീയെൻ ചാരേ വന്നു മേടയിൽ

മൊഴിയിൽ നിറയും തേന്മഴയിൽ

ഇളനീരൊഴുകിയ തേരുകളിൽ

ഞാനും കൂടെ നിന്നു വീഥിയിൽ

മൗനമാണെങ്കിലും കൂട്ടിനായുണ്ട് നീ

ചുണ്ടിലെ നാദമായ് നെഞ്ചിലെ ഈണമായ്

അസലസലായ് മിന്നി നീ എൻ പൊൻ കതിരഴകേ

കൊലുസലസം കൊഞ്ചി നിൻ പൂ മെയ്യഴകിൽ

തോഴരെങ്ങോ ദൂരെ ദൂരെ, എന്ന പോലെ നീ

കൂട്ടിനുള്ളിൽ ഏറേ നാളായ്, നൊന്തതെന്നിനോ

കാണാൻ നിറയണ മനസ്സോടെ

കണ്ണിൽ തെളിയണ തിരിയോടെ

ഏതോ മണിയറ മേഞ്ഞു മെനഞ്ഞൊരു പെൺകിളിയല്ലേ ഞാൻ

കയ്യിൽ വളയുടെ ചിരി നീട്ടി

കാതിൽ തളയുടെ മണി നീട്ടി

മാറിൽ ചന്ദന ഗന്ധം ചൂടി നീ

അസലസലായ് മിന്നി നീ എൻ പൊൻ കതിരഴകേ

കൊലുസലസം കൊഞ്ചി നിൻ പൂ മെയ്യഴകിൽ

മൗനമാണെങ്കിലും കൂട്ടിനായുണ്ട് നീ

ചുണ്ടിലെ നാദമായ് നെഞ്ചിലെ ഈണമായ്

സ്നേഹമഞ്ഞോ വന്നു മൂടും നാണമോടെ ഞാൻ

മോഹമോടെ പാടിയില്ലേ നിന്റെ വാടിയിൽ

പാട്ടിൻ സ്വരലയമാകുമ്പോൾ

പൂക്കൾ നിറയുമൊരീ മേട്ടിൽ

കൈയ്യിൽ പുതിയൊരു മാലയുമായ് വരും ആൺകിളിയല്ലോ ഞാൻ

ചൂളം വിളിയുടെ രസമോടെ

ചൂടും മല്ലിക മലരോടെ

തൂവൽ മഞ്ചമൊരുക്കീടുന്നു ഞാൻ

മിഴിയിൽ മിഴിയിൽ മാന്മിഴിയിൽ

മഴവില്ലെഴുതിയ ചാരുതയിൽ

നീയെൻ ചാരേ വന്നു മേടയിൽ

മൗനമാണെങ്കിലും കൂട്ടിനായുണ്ട് നീ

ചുണ്ടിലെ നാദമായ് നെഞ്ചിലെ ഈണമായ്

അസലസലായ് മിന്നി നീ എൻ പൊൻ കതിരഴകേ

കൊലുസലസം കൊഞ്ചി നിൻ പൂ മെയ്യഴകിൽ

അസലസലായ് മിന്നി നീ എൻ പൊൻ കതിരഴകേ

കൊലുസലസം കൊഞ്ചി നിൻ പൂ മെയ്യഴകിൽ

- It's already the end -