00:00
05:23
കാണാക്കിനാവിൻ കണിയാകുമോ നീ
കാണും നിലാവിൽ മായാതെ മാഞ്ഞോ
മായാ കിനാവിൻ മഴയാകുമോ നീ
മായാതെ മഴവില്ലിൻ കുടയായി മാറൂ
ആത്മാവിലെ ആനന്ദമേ
ആരാരുമറിയാതെ കാക്കുന്നു ഞാൻ
ആളുന്നൊരീ തീനാളമായി
അലയുന്നോരെരിവേനൽ പ്രണയാർദ്രമെൻ
നീ എൻ നെഞ്ചിൻ പൊൻവാതിൽ
മിന്നുന്നൊരഴകാർന്നോരലിവിന്റെ ഉയിരാകുമോ
നീ കനിവായി തെളിയുന്നൊരാകാശച്ചെരുവിൽ
ഞാൻ അലയുന്നൊരലയായിടാം
കാണാക്കിനാവിൻ കണിയാകുമോ നീ
കാണും നിലാവിൽ മായാതെ മാഞ്ഞോ
ചഷകമായ് ഒഴുകുമോ
പ്രാണനിൽ നിന്നനുരാഗം
അമൃതമായ് നിറയുമോ
നോവുമാത്മ രാഗത്തിൽ
നീ ദീപ്തമായ്
നീ ശ്വാസമായി
കാണാക്കിനാവിൻ കണിയാകുമോ നീ
കാണും നിലാവിൽ മായാതെ മാഞ്ഞോ
ഇരവിലും പകലിലും
ഉയിരു തേടും തുടി താളം
ഉദയമായ് ഉണർവുമായ്
കിരണമായ് അണയൂ നീ
നീ നാദമായ്
നീ താളമായ്
കാണാക്കിനാവിൻ കണിയാകുമോ നീ
കാണും നിലാവിൽ മായാതെ മാഞ്ഞോ
മായാ കിനാവിൻ മഴയാകുമോ നീ
മായാതെ മഴവില്ലിൻ കുടയായി മാറൂ
ആത്മാവിലെ ആനന്ദമേ
ആരാരും അറിയാതെ കാക്കുന്നു ഞാൻ
ആളുന്നൊരീ തീനാളമായി
അലയുന്നോരെരിവേനൽ പ്രണയാർദ്രമെൻ
നീ എൻ നെഞ്ചിൻ പൊൻവാതിൽ
മിന്നുന്നൊരഴകാർന്നോരലിവിന്റെ ഉയിരാകുമോ
നീ കനിവായി തെളിയുന്നൊരാകാശച്ചെരുവിൽ
ഞാൻ അലയുന്നൊരലയായിടാം
കാണാക്കിനാവിൻ കണിയാകുമോ നീ
കാണും നിലാവിൽ മായാതെ മാഞ്ഞോ