background cover of music playing
Ee Angaadi Kavalayil - Shaan Rahman

Ee Angaadi Kavalayil

Shaan Rahman

00:00

04:21

Similar recommendations

Lyric

ഈ അങ്ങാടിക്കവലയിൽ ചങ്ങാതിപ്പറവകൾ ചിറകടിച്ചുയരുകയായ്

സുൽത്താന്മാരിനി നമ്മൾ സൽക്കാരമൊരുക്കുമ്പോൾ സുവർഗം നിന്നരികിൽ വരും

ഈ അങ്ങാടിക്കവലയിൽ ചങ്ങാതിപ്പറവകൾ ചിറകടിച്ചുയരുകയായ്

സുൽത്താന്മാരിനി നമ്മൾ സൽക്കാരമൊരുക്കുമ്പോൾ സുവർഗം നിന്നരികിൽ വരും

ഓ മണ്ണും വിണ്ണും മൂടാനായ്

മുന്നിൽ മിന്നും നാണ്യങ്ങൾ

ദൂരത്തായ് മാഞ്ഞില്ലേ കണ്ണീർ കാലമേ

നമ്മൾ തേടും ഭാഗ്യങ്ങൾ കൂടെ കൂടാൻപോരുമ്പോൾ

കാറ്റേ വാ ഈ രാവിൽ പെട്ടിപ്പാട്ടുമായ്

പെയ്യുന്നേ നിലാവ്

നെയ്യുന്നേ കിനാവ്

ചെമ്പകപ്പൂങ്കാവ്

ഇന്നീ ദുനിയാവ്

പെയ്യുന്നേ കിനാവ്

നെയ്യുന്നേ കിനാവ്

ചെമ്പകപ്പൂങ്കാവ്

ഇന്നീ ദുനിയാവ്

ഈ അങ്ങാടിക്കവലയിൽ ചങ്ങാതിപ്പറവകൾ ചിറകടിച്ചുയരുകയായ്

സുൽത്താന്മാരിനി നമ്മൾ സൽക്കാരമൊരുക്കുമ്പോൾ സുവർഗം നിന്നരികിൽ വരും

തട്ടമൊന്നുമെല്ലെ തെല്ലൊതുക്കിയാരോ

മയ്യണിഞ്ഞ കണ്ണാൽ എന്നെ നോക്കവേ

വർണമാരിവില്ലിൻ പീലികൊണ്ടു മേയും

മഞ്ഞണിഞ്ഞ കൂടായ് എന്റെ നെഞ്ചകം

കുയിലുകളേ ഈ കുളിരിൽ മെഹ്ഫിലിനൊരുനറു ഗസലുതരൂ

തബലകളിൽ താളമിടാൻ മനസില് വിരലുകളുണരുകയായ്

നഗരനിലാ ചില്ലകളിൽ മലരുകളായ് നിറഞ്ഞിടാം

പുതുവഴിയിൽ പുലരികളെ ഇനി കാത്തുനിന്നീടാം

നല്ല നല്ല നേരങ്ങൾ പങ്കിടാം

അല്ലിമുല്ല മേളാടും തെന്നലേ

ഈ അങ്ങാടിക്കവലയിൽ ചങ്ങാതിപ്പറവകൾ ചിറകടിച്ചുയരുകയായ്

സുൽത്താന്മാരിനി നമ്മൾ സൽക്കാരമൊരുക്കുമ്പോൾ സുവർഗം നിന്നരികിൽ വരും

ഓ മണ്ണും വിണ്ണും മൂടാനായ്

മുന്നിൽ മിന്നും നാണ്യങ്ങൾ

ദൂരത്തായ് മാഞ്ഞില്ലേ കണ്ണീർ കാലമേ

നമ്മൾ തേടും ഭാഗ്യങ്ങൾ കൂടെ കൂടാൻപോരുമ്പോൾ

കാറ്റേ വാ ഈ രാവിൽ പെട്ടിപ്പാട്ടുമായ്

പെയ്യുന്നേ നിലാവ്

നെയ്യുന്നേ കിനാവ്

ചെമ്പകപ്പൂങ്കാവ്

ഇന്നീ ദുനിയാവ്

പെയ്യുന്നേ കിനാവ്

നെയ്യുന്നേ കിനാവ്

ചെമ്പകപ്പൂങ്കാവ്

ഇന്നീ ദുനിയാവ്

ഈ അങ്ങാടിക്കവലയിൽ

- It's already the end -