00:00
04:26
അനാദിയുഗങ്ങളായി
വിമൂകമൊരോർമ്മയിൽ
വിഹായസ്സിലേകനായ്
പുരാതന കാമുകാ
ഒരുപാടു കാതം ദൂരെ
അലയുന്നു നീ, എരിയുന്നു നീ
അനാദിയുഗങ്ങളായി
വിമൂകമൊരോർമ്മയിൽ
വിഹായസ്സിലേകനായ്
പുരാതന കാമുകാ
ഒരുപാടു കാതം ദൂരെ
അലയുന്നു നീ, എരിയുന്നു നീ
♪
ആരുമറിയാതേതു നിനവിൽ
നീറിയെരിവൂ നീ നിതാന്തം
മൂകമാം രാഗവായ്പിൽ
ഏകാന്ത നീലവാനിൽ
ആരുമറിയാതേതു നിനവിൽ
നീറിയെരിവൂ നീ നിതാന്തം
മൂകമാം രാഗവായ്പിൽ
ഏകാന്ത നീലവാനിൽ
പുണരാനൊരാത്മദാഹം
ഹൃദയാഗ്നിയായ് പടരുന്നുവോ?
അനാദിയുഗങ്ങളായി
വിമൂകമൊരോർമ്മയിൽ
വിഹായസ്സിലേകനായ്
പുരാതന കാമുകാ
ഒരുപാടു കാതം ദൂരെ
അലയുന്നു നീ, എരിയുന്നു നീ
♪
കോടി കിരണം ഭൂമി നിറയെ
വാരിയെറിവൂ സ്നേഹവിധുരം
ചാരെ വന്നാൽ മറഞ്ഞീടും
ചാമ്പലായ് ദേവിയെങ്ങോ
കോടി കിരണം ഭൂമി നിറയെ
വാരിയെറിവൂ സ്നേഹവിധുരം
ചാരെ വന്നാൽ മറഞ്ഞീടും
ചാമ്പലായ് ദേവിയെങ്ങോ
അതിഗൂഡമീ വികാരം
അവിരാമമാം പ്രണയോന്മദം
അനാദിയുഗങ്ങളായി
വിമൂകമൊരോർമ്മയിൽ
വിഹായസ്സിലേകനായ്
പുരാതന കാമുകാ
ഒരുപാടു കാതം ദൂരെ
അലയുന്നു നീ എരിയുന്നു നീ
ഉം ഉം