00:00
06:43
ആട്ടുതൊട്ടിലിൽ നിന്നെ കിടത്തിയുറക്കി മെല്ലെ
മണിപ്പളുങ്കുക്കവിൾത്തടങ്ങൾ നുള്ളി നുകരും ശലഭമായ് ഞാൻ
സൂര്യകാന്തികൾ മഞ്ഞുമഴയിൽ കുതിർന്നു നിൽക്കും
നിഴൽചെരുവിലൊഴുകി വന്ന കുളിരരുവിയലകളായ് ഞാൻ
വെണ്ണിലാച്ചിറകുള്ള രാത്രിയിൽ
വെള്ളിനീർക്കടലല കൈകളിൽ
നീന്തി വാ തെളിനീർത്തെന്നലേ
നനയുമീ പനിനീർമാരിയിൽ ഓ... ഓ...

♪
നീലാകാശച്ചെരുവിൽ നിന്നെക്കാണാം വെൺ താരമായ്
നീളെ തെന്നും പൂവിൽ നിന്നെ തേടാം തേൻ തുള്ളിയായ്
മാറിൽ മിന്നും മറുകിൽ മണിച്ചുണ്ടാൽ മുത്താൻ വരൂ
ആരോ മൂളും പാട്ടായ് മുളം തണ്ടേ നിന്നുള്ളിൽ ഞാൻ
മായുമീ മരതകച്ഛായയിൽ മൗനമാം മധുകണം ചോരവെ
കുറുകി വാ കുളിർ വെൺ പ്രാക്കളേ
ഒഴുകുമീ കളിമൺ തോണിയിൽ ഓ... ഓ...
ആട്ടുതൊട്ടിലിൽ നിന്നെ കിടത്തിയുറക്കി മെല്ലെ
മണിപ്പളുങ്കുക്കവിൾത്തടങ്ങൾ നുള്ളി നുകരും ശലഭമായ് ഞാൻ
സൂര്യകാന്തികൾ മഞ്ഞുമഴയിൽ കുതിർന്നു നിൽക്കും
നിഴൽചെരുവിലൊഴുകി വന്ന കുളിരരുവിയലകളായ് ഞാൻ
♪
കണ്ണിൽ കാന്തവിളക്കായ് കത്തി നിൽക്കും സ്വപ്നങ്ങളേ
മെയ്യിൽ നിറം ചാർത്തും മഷിക്കൂടിൻ വർണ്ണങ്ങളേ
വേനൽ ചില്ലു പടവിൽ വെയിൽ കായും ഹംസങ്ങളേ
താനേ തുള്ളി വീഴും തണുപ്പോലും മോഹങ്ങളേ
അമ്പിളിത്തളയിട്ടു തുള്ളി വാ ചെമ്പനീർ ചിറകുള്ള ചിന്തയിൽ
ആടുമീ പദതാളങ്ങളിൽ
പാടുമീ സ്വരജാലങ്ങളിൽ ഓ...
ആട്ടുതൊട്ടിലിൽ നിന്നെ കിടത്തിയുറക്കി മെല്ലെ
മണിപ്പളുങ്കുക്കവിൾത്തടങ്ങൾ നുള്ളി നുകരും ശലഭമായ് ഞാൻ
സൂര്യകാന്തികൾ മഞ്ഞുമഴയിൽ കുതിർന്നു നിൽക്കും
നിഴൽചെരുവിലൊഴുകി വന്ന കുളിരരുവിയലകളായ് ഞാൻ
വെണ്ണിലാച്ചിറകുള്ള രാത്രിയിൽ
വെള്ളിനീർക്കടലല കൈകളിൽ
നീന്തി വാ തെളിനീർത്തെന്നലേ
നനയുമീ പനിനീർമാരിയിൽ ഓ.ഓ.