background cover of music playing
Maanyamaha Janangale - Vineeth Sreenivasan

Maanyamaha Janangale

Vineeth Sreenivasan

00:00

04:34

Similar recommendations

Lyric

മാന്യമഹാജനങ്ങളെ

മാന്യതാ മൂടുപടം മാറ്റണേ

യൗവനകാലമതി മധുരമേ

ഉന്മാദലഹരിയിലാറാടണേ

മാന്യമഹാജനങ്ങളെ

മാന്യതാ മൂടുപടം മാറ്റണേ

യൗവനകാലമതി മധുരമേ

ഉന്മാദലഹരിയിലാറാടണേ

ഹോ ഈരേഴു പതിനാലു

ലോകത്തു നമുക്കിന്നു

വെന്നിക്കൊടി പാറിക്കേണം

മാനത്തെ താരകങ്ങൾ

മാനിച്ചു തല താഴ്ത്തും

മലർവാടി കൂട്ടം നാം

തന്താനനേ... തന്താനനേ...

മാന്യമഹാജനങ്ങളെ

മാന്യതാ മൂടുപടം മാറ്റണേ

യൗവനകാലമതി മധുരമേ

ഉന്മാദലഹരിയിലാറാടണേ

പോയകാല ചരിതങ്ങളെമറന്നു

കൊണ്ടു നിങ്ങൾ ഉപദേശങ്ങൾ

ചൊരിയേണ്ട, വേണ്ടാ!

ഹോ ഉപരിപഠനവും

ഉപജീവന മാർഗ്ഗവും

ഈ അസുലഭ ഞൊടിയിതിൽ

വേണ്ട, വേണ്ടാ!

വേണം പരമാനന്ദം

വേണം നല്ല സംഗീതം

വേണം പുതിയ മേടുകൾ

അണിയേണം പുതുതീരങ്ങൾ

തന്താനനേ... തന്താനനേ...

മാന്യമഹാജനങ്ങളെ

മാന്യതാ മൂടുപടം മാറ്റണേ

യൗവനകാലമതി മധുരമേ

ഉന്മാദലഹരിയിലാറാടണേ

ऐ खुदा रहेगी ये दोस्ती सदा

ऐ खुदा रहेगी ये दोस्ती सदा

ഹോ. ആദർശവാദങ്ങളെല്ലാം

ഈ ജീവിത ഭാരത്തിനു

ഭാരം കൂട്ടുമിനിയതു വേണ്ട

പുസ്തകത്താളുകളിലെ

ലിഖിത നിയമങ്ങളെ

വാരിപ്പുണർന്നിനിയുറങ്ങേണ്ട

വേണം പരമാനന്ദം

വേണം നല്ല സംഗീതം

വേണം പുതിയ മേടുകൾ

അണയണം പുതിയ തീരങ്ങൾ

മാന്യമഹാജനങ്ങളെ

മാന്യതാ മൂടുപടം മാറ്റണേ

യൗവനകാലമതി മധുരമേ

ഉന്മാദലഹരിയിലാറാടണേ

ഈരേഴു പതിനാലു

ലോകത്തു നമുക്കിന്നു

വെന്നിക്കൊടി പാറിക്കേണം

മാനത്തെ താരകങ്ങൾ

മാനിച്ചു തല താഴ്ത്തും

മലർവാടി കൂട്ടം നാം

മാന്യമഹാജനങ്ങളെ...

- It's already the end -