00:00
05:05
ആ-ആ
പൊന്മുളം തണ്ടു മൂളും
പാട്ടിൽ ഞാൻ കേട്ടു നിന്റെ
ഹരിരാഗഗീതത്തിൻ ആലാപനം
പൂവെയിൽ കോടി നെയ്യും
പൊന്നിൽ ഞാൻ കണ്ടു നിന്റെ
മലർ മേനി ചാർത്തുന്ന പീതാംബരം
പൊന്മുളം തണ്ടു മൂളും
♪
പൊയിപ്പോയ ജന്മത്തിൻ യമുനാതടം തേടി
തനിയേ തുഴഞ്ഞേ പോയ് മൺതോണി ഞാൻ
കദളീ നിലാവിന്റെ കളഭം തൊടീച്ചെന്റെ
നെറുകിൽ തലോടി നീ നിൻ മീര ഞാൻ
അഭയം നീയേ, അഭയം നീയേ
ആനന്ദചിന്മയനേ ആ-ആ
പൊന്മുളം തണ്ടു മൂളും
പാട്ടിൽ ഞാൻ കേട്ടു നിന്റെ
ഹരിരാഗഗീതത്തിൻ ആലാപനം
♪
വനമുല്ല കോർത്തീലാ, നറുവെണ്ണ കണ്ടീലാ
പകരം തരാനൊന്നും കരുതിയില്ലാ
ഇടനെഞ്ചിൽ നീറുന്ന മുറിവാർന്നൊരീറപ്പൊൻ
കുഴലായി നില്പൂ നിൻ പ്രിയരാധ ഞാൻ
ശരണം നീയേ, ശരണം നീയേ
ഘനശ്യാമസുന്ദരനേ
ആ-ആ
പൊന്മുളം തണ്ടു മൂളും
പാട്ടിൽ ഞാൻ കേട്ടു നിന്റെ
ഹരിരാഗഗീതത്തിൻ ആലാപനം
പൂവെയിൽ കോടി നെയ്യും
പൊന്നിൽ ഞാൻ കണ്ടു നിന്റെ
മലർ മേനി ചാർത്തുന്ന പീതാംബരം
പൊന്മുളം തണ്ടു മൂളും