00:00
05:56
(Dialogue)
♪
മാനത്തെ ചന്ദിരനൊത്തൊരു മണിമാളിക കെട്ടും ഞാൻ
അറബിപ്പൊന്നൂതിയുരുക്കി അറവാതിലു പണിയും ഞാൻ
ഹലീലീ ഹലീലീ ഹിലാലിന്റെ പൂംപിറ പോലെ
ഹബീബീ ഹബീബീ കിനാവിന്റെ മഞ്ചലിലേറി
സുൽത്താനായി വാഴും ഞാൻ
സൽമാബീവിയാകും ഞാൻ
മാനത്തെ ചന്ദിരനൊത്തൊരു മണിമാളിക കെട്ടും ഞാൻ
അറബിപ്പൊന്നൂതിയുരുക്കി അറവാതിലു പണിയും ഞാൻ
♪
തങ്കവളയിട്ടോളേ താമരപ്പൂമോളേ
നാളെയൊരുനാൾ കൊണ്ടെൻ മുത്ത് ബീവിയാകും നീ
വെണ്ണിലാ കിണ്ണത്തിൽ വീഞ്ഞുമായ് വന്നാട്ടെ
മുല്ലമലർമഞ്ചത്തിൽ നീ വന്നിരുന്നാട്ടെ
തുളുമ്പുന്ന മാറിൽ ദഫിൻ തുടിത്താളമുണ്ടോ
പളുങ്കിന്റെ ചുണ്ടത്തെന്തേ മയക്കുന്ന പാട്ടുണ്ടോ
ഹലീലീ. ഹലീലീ. ഹിലാലിന്റെ പൂംപിറ പോലെ
ഹബീബീ. ഹബീബീ. കിനാവിന്റെ മഞ്ചലിലേറി
സുൽത്താനായ് വാഴും ഞാൻ
സൽമാബീവിയാകും ഞാൻ
മാനത്തെ ചന്ദിരനൊത്തൊരു മണിമാളിക കെട്ടും ഞാൻ
അറബിപ്പൊന്നൂതിയുരുക്കി അണിവാതിലു പണിയും ഞാൻ
♪
പുഞ്ചിരി പൂന്തേനേ മൊഞ്ചണിഞ്ഞ പൂമൈനേ
ഇന്നുമുതൽ നീയെന്റെ ഷാജഹാനാണല്ലോ
മാതളപ്പൂ തോൽക്കും മാർബിളിൻ വെൺതാളിൽ
മഞ്ഞുമണിപോൽ നിന്റെ കുഞ്ഞുമുഖമാണല്ലോ
ഓ. കിനാവിന്റെ കാണാത്തേരിൽ വിരുന്നെത്തിയോനേ
കബൂലാക്കിടേണം എന്നെ, അലങ്കാരരാവല്ലേ
ഹലീലീ. ഹലീലീ. ഹിലാലിന്റെ പൂംപിറ പോലെ
ഹബീബീ. ഹബീബീ. കിനാവിന്റെ മഞ്ചലിലേറി
സൽമാബീവിയാകും ഞാൻ
സുൽത്താനായ് വാഴും ഞാൻ
മാനത്തെ ചന്ദിരനൊത്തൊരു മണിമാളിക കെട്ടും ഞാൻ
അറബിപ്പൊന്നൂതിയുരുക്കി അറവാതിലു പണിയും ഞാൻ
ഹലീലീ. ഹലീലീ. ഹിലാലിന്റെ പൂംപിറ പോലെ
♪
ഹബീബീ... ഹബീബീ...
ഹബീബീ... ഹബീബീ...
ഹബീബീ... ഹബീബീ...