00:00
05:38
ആ, ദേ, ആ, ആരാ, ദേ, ദേ, ദേ നാ
അഴലിൻ്റെ ആഴങ്ങളിൽ അവൾ മാഞ്ഞുപോയ്
നോവിൻ്റെ തീരങ്ങളിൽ ഞാൻ മാത്രമായ്
അഴലിൻ്റെ ആഴങ്ങളിൽ അവൾ മാഞ്ഞുപോയ്
നോവിൻ്റെ തീരങ്ങളിൽ ഞാൻ മാത്രമായ്
ഇരുൾ ജീവനെ പൊതിഞ്ഞു
ചിതൽ പ്രാണനിൽ മേഞ്ഞു
കിതക്കുന്നു നീ ശ്വാസമേ
അഴലിൻ്റെ ആഴങ്ങളിൽ അവൾ മാഞ്ഞുപോയ്
നോവിൻ്റെ തീരങ്ങളിൽ ഞാൻ മാത്രമായ്
♪
പിന്നോട്ട് നോക്കാതെ പോകുന്നു നീ
മറയുന്നു ജീവൻ്റെ പിറയായ നീ
അന്നെൻ്റെ ഉൾചുണ്ടിൽ തേൻ തുള്ളി നീ
ഇനിയെൻ്റെ ഊൾപൂവിൽ മിഴിനീരു നീ
എന്തിനു വിതുമ്പലായി ചേരുന്നു നീ
പോകൂ വിഷാദ രാവേ, എൻ നിദ്രയെ പുണരാതെ നീ
അഴലിൻ്റെ ആഴങ്ങളിൽ അവൾ മാഞ്ഞുപോയ്
നോവിൻ്റെ തീരങ്ങളിൽ ഞാൻ മാത്രമായ്
ആ, ആ, ആ
ആ, ആ, ആ
♪
പണ്ടെൻ്റെ ഈണം നീ മൗനങ്ങളിൽ
പകരുന്ന രാഗം നീ എരിവേനലിൽ
അത്തറായ് നീ പെയ്യും നാൾ ദൂരെയായ്
നിലവിട്ട കാറ്റായ് ഞാൻ മരുഭൂമിയിൽ
പൊൻ കൊലുസ് കൊഞ്ചുമാ നിമിഷങ്ങളെൻ
ഉള്ളിൽ കിലുങ്ങിടാതെ, ഇനി വരാതെ
നീ എങ്ങോ പോയി
അഴലിൻ്റെ ആഴങ്ങളിൽ അവൾ മാഞ്ഞുപോയ്
നോവിൻ്റെ തീരങ്ങളിൽ ഞാൻ മാത്രമായ്
ഇരുൾ ജീവനെ പൊതിഞ്ഞു
ചിതൽ പ്രാണനിൽ മേഞ്ഞു
കിതക്കുന്നു നീ ശ്വാസമേ
അഴലിൻ്റെ ആഴങ്ങളിൽ അവൾ മാഞ്ഞുപോയ്
നോവിൻ്റെ തീരങ്ങളിൽ ഞാൻ മാത്രമായ്