background cover of music playing
Njan Kanavil - From "Aagathan" - Ranjith Govind

Njan Kanavil - From "Aagathan"

Ranjith Govind

00:00

04:25

Similar recommendations

Lyric

ഞാൻ കനവിൽ കണ്ടൊരു കണ്മണിയാൾ ഇവളാണല്ലോ

എന്നുള്ളു തുടിച്ചതുമിവളെ കാണാനല്ലോ

ചെറു പൂങ്കുല പോലിവളാടുമ്പോൾ മോഹം

മൃദുമൗനം പോലും സംഗീതം

പേരെന്താണെന്നറിവില്ല ഊരേതാണെന്നറിവില്ല

ഇവളെൻ്റെതാണെന്നുള്ളം പാടുന്നു

ഓ, മുകിൽ കിനാവിൽ നിന്നും ഇവളീ മണ്ണിലിറങ്ങിയ തൂമിന്നൽ

മഴ തേരേറി വരും മിന്നൽ

ഞാൻ കനവിൽ കണ്ടൊരു കണ്മണിയാൾ ഇവളാണല്ലോ

എന്നുള്ളു തുടിച്ചതുമിവളെ കാണാനല്ലോ

ചൈത്രം സ്വപ്നം ചാലിച്ചെഴുതിയതാണെന്നോ

ഉഷസ്സാം പെൺ കിടാവേ നിൻ്റെ ചിത്രം

ചൈത്രം സ്വപ്നം ചാലിച്ചെഴുതിയതാണെന്നോ

ഉഷസ്സാം പെൺ കിടാവേ നിൻ്റെ ചിത്രം

ഇതുവരെ എന്തേ കണ്ടില്ല ഞാൻ

കവിളത്തെ സിന്ദൂരത്തിൻ രാഗപരാഗങ്ങൾ

നിന്നിലെ നീഹാര ബിന്ദുവിൽ ഞാൻ

സൂര്യനായ് വന്നൊളിച്ചിരുന്നേനെന്നും

ഞാൻ കനവിൽ കണ്ടൊരു സ്നേഹിതൻ ഇവനാണല്ലോ

എന്നുള്ളു തുടിച്ചതുമിവനെ കാണാനല്ലോ

ശ്രുതിയിൽ ചേരും ഇവനുടെ മൂകസല്ലാപം

തെന്നലിൻ തഴുകലെന്നോർത്തു പോയ് ഞാൻ

ശ്രുതിയിൽ ചേരും ഇവളുടെ മൂകസല്ലാപം

തെന്നലിൻ തഴുകലെന്നോർത്തു പോയ് ഞാൻ

മനസ്സിൻ്റെ കോണിൽ തുളുമ്പിയല്ലോ

ഈ ആലോലച്ചുണ്ടിൽ കത്തിയൊരീണ തേൻ തുള്ളി

ഈ വിരൽ തുമ്പിലെ താളം പോലും

എൻ്റെ നെഞ്ചിൽ ഉൾത്തുടിയായല്ലോ

ഞാൻ കനവിൽ കണ്ടൊരു സ്നേഹിതൻ ഇവനാണല്ലോ

എന്നുള്ളു തുടിച്ചതുമിവളെ കാണാനല്ലോ

ചെറു പൂങ്കുല പോലിവളാടുമ്പോൾ മോഹം

മൃദുമൗനം പോലും സംഗീതം

പേരെന്താണെന്നറിവില്ല ഊരേതാണെന്നറിവില്ല

ഇവനെൻ്റെതാണെന്നുള്ളം പാടുന്നു

ഓ, മുകിൽ കിനാവിൽ നിന്നും ഇവളീ മണ്ണിലിറങ്ങിയ തൂമിന്നൽ

മഴ തേരേറി വരും മിന്നൽ

ഞാൻ കനവിൽ കണ്ടൊരു കണ്മണിയാൾ ഇവളാണല്ലോ

എന്നുള്ളു തുടിച്ചതുമിവനെ കാണാനല്ലോ

- It's already the end -