00:00
03:45
There are no similar songs now.
ഈ ശിശിരകാലം
തൂ മഞ്ഞു തൂകീ
പുലരിപ്പൂ മെല്ലെ മെല്ലെ
ഇതളിട്ടു മേലേ മേലേ
മനമേതോ പാടും കിളിയായ്
ഒരുമിച്ചീ തെന്നൽത്തേരിൽ
മണലോരം നീളേ പാറാം
കിനാവിൻ നറുതേൻ നുണയാം
ആശാമുകിൽ അതിരിടാ വാനിലായ്
പാറുന്നു നാം പറവകൾ പോലവേ
ആശാമുകിൽ അതിരിടാ വാനിലായ്
പാറുന്നു നാം പറവകൾ പോലവേ, ഓ ഓ
മഴവില്ലിനാൽ ഇഴ മേഞ്ഞിടും അഴകിൻ കൂട്
അതിലായിരം കനവോടിതാ കുറുകും പ്രാവ്
തളിരിളം ചൂടിൽ ആ നെഞ്ചിൽ
തല ചായ് ച്ചൊന്നുറങ്ങീടുവാൻ
ചെറു പ്രാവുകൾ അണയുന്നിതാ
ആനന്ദമായ് ആവേശമായ് ഓ ഓ
ഈ ശിശിരകാലം
പുലരിപ്പൂ മെല്ലെ മെല്ലെ
ഇതളിട്ടു മേലേ മേലേ
മനമേതോ പാടും കിളിയായ്
ഒരുമിച്ചീ തെന്നൽത്തേരിൽ
മണലോരം നീളേ പാറാം
കിനാവിൻ നറുതേൻ നുണയാം
ആശാമുകിൽ അതിരിടാ വാനിലായ്
പാറുന്നു നാം പറവകൾ പോലവേ
ആശാമുകിൽ അതിരിടാ വാനിലായ്
പാറുന്നു നാം പറവകൾ പോലവേ
ഉം ഉം ശിശിരകാലം