00:00
04:06
പെൺ പൂവേ ഇതളണിയുമോ ചാരെ
നീ ചൂടും ചിരി പകരുമോ മെല്ലെ
നിൻ മെയ്യോരമായ് എന്നുമെന്നും
തോരാ മാരിയായ് പെയ്തീടാം
തുവൽ കവിളിലായ് ഊർന്നിറങ്ങും
മഞ്ഞിൻ തുള്ളിയായി തീർന്നിടാൻ
തപസ്സിരിക്കുന്നു ജന്മങ്ങൾ
വന ശലഭമായീ ഞാൻ
തേൻ വണ്ടേ മനസ്സരികിലായുണ്ടെ
നീ തേടും കളി ചിരികളായ് തന്നെ
എന്നിതൾ ഓരമയായി എന്നുമെന്നും
നിൻ പൂഞ്ചിറകുകൾ ചേർക്കുമോ
ഒന്നായൊന്ന് ഞാൻ തീർത്തൊരീണം
കാലം പിന്നെയും മൂളുമോ
ഇനി വരും ജന്മവും നിന്നീടാം
നിഴല് പോലെ ഞാൻ
പെൺ പൂവേ ഇതളണിയുമോ ചാരെ
തേൻ വണ്ടേ മനസ്സരികിലായുണ്ടെ
♪
നിൻ മുഖം ഒന്നുകാണുവാൻ വഴിയെത്ര ഞാൻ തേടണം
പൂവിരൽ തുമ്പുരുമ്മുവാൻ വരമെത്ര ഞാൻ നേടണം
മിഴിക്കോണിൽ കൗതുകത്തിൻ തിളക്കം
മനസ്സാകെ പൂനിലാവിൻ തെളിച്ചം
പ്രേമം തിരയുമീ മനസ്സുമായ് ഇന്നീ വഴിയിൽ നാമണയവേ
ഏതോ കഥയിലെ കിളികൾ പോലെ നമ്മൾ ചിറകുരുമില്ലേ
♪
പവനൊരുക്കുന്ന പുലരിയിൽ നിന്റെ കിരണം ഒന്നേൽക്കവേ
മിഴി തുറക്കുന്നു കനവിലാകെ മയങ്ങുമീ മൊട്ടുകൾ
ഉലയുന്നേതോ കടലാസ്സു തോണിയിൽ
തീരമേതോ തേടി നമ്മൾ പോകേ
തഴുകും തെന്നലെൻ കാതിലായ്
ചൊരിയും ലോലമാം ഈ മൊഴി
അതിലോ നമ്മളും നമ്മളിൽ
പൂക്കുന്ന പ്രണയവും മാത്രം
തേൻ വണ്ടേ മനസ്സരികിലായുണ്ടെ
നീ തേടും കളി ചിരികളാൽ തന്നെ
നിൻ മെയ്യോരമായ് എന്നുമെന്നും
തോരാ മാരിയായ് പെയ്തീടാം
തൂവൽ കവിളിലായ് ഊർന്നിറങ്ങും
മഞ്ഞിൻ തുള്ളിയായി തീർന്നിടാൻ
തപസ്സിരിക്കുന്നു ജന്മങ്ങൾ
വന ശലഭമായീ ഞാൻ