00:00
02:54
കിരീടവും തേടി ഞാൻ പാഞ്ഞിടും വേളയിൽ
കാതുകൾ മൂളിടും കിനാത്താളം
നാഴിക കല്ലുകൾ കിനാവുകൾ നേടിടാൻ
പാപിയാം ഞാൻ പെടും പെടാപ്പാടുകൾ
തലമേൽ വരച്ചതും വിധിച്ചതും
കഴിച്ചു മെയ് വളർന്നു കാറൊഴിഞ്ഞു പൂവിരിഞ്ഞ പോലെ
പരവതാനി നീണ്ടു കേണതില്ല വേണ്ടതെന്തു മേനി നൊന്തു കീഴടക്കി
തേർ തെളിച്ചു പോർനിലങ്ങളിൽ മനക്കരുത്തുരുക്കി
തെളിനീലവാനം പൂട്ടിടുന്ന താരമാകവേ
കരിനീലരാവിൻ ഈണമാണ് കാതിലാകെ
വരമേറെ വന്നു ചേർന്നിതെന്റെ ലോകമാകെ
മൂകതയുടെ മേടുകൾ ഇനി ഭൂതകാല ഓർമ്മയാകെ
ഈ മണ്ണും, മണ്ണുമേലെ ചാഞ്ഞിടുന്ന വെയിലുമെന്റെ സ്വന്തം
വിണ്ണിൽ കണ്ണു ചിമ്മി മിന്നിടുന്നതെന്റെ പന്തം
എണ്ണമറ്റ കണ്ണികളിലെ ദെണ്ണം
ഈ ചങ്കുറപ്പിൻ ത്രാണിയോ അനന്തം
തിരശീലകൾ ഉടയാടകൾ വെളിപാടുകൾ
കാടുകൾ ഇടനാഴികളെ ഏകാന്തതയുടെ കറപുരണ്ട താളുകൾ
ഇടയൻ തെളിച്ച വഴിയിൽ അലയും മാടുകൾ
ഇതു കാലന്റെ കയ്യിൽ നിന്നും ഞാൻ കവർന്ന നാളുകൾ
കിരീടവും തേടി ഞാൻ പാഞ്ഞിടും വേളയിൽ
കാതുകൾ മൂളിടും കിനാത്താളം
നാഴിക കല്ലുകൾ കിനാവുകൾ നേടിടാൻ
പാപിയാം ഞാൻ പെടും പെടാപ്പാടുകൾ
കിരീടവും തേടി ഞാൻ പാഞ്ഞിടും വേളയിൽ
കാതുകൾ മൂളിടും കിനാത്താളം
നാഴിക കല്ലുകൾ കിനാവുകൾ നേടിടാൻ
പാപിയാം ഞാൻ പെടും പെടാപ്പാടുകൾ
തിരയുമരങ്ങ് സഹിതമടക്കി വാഴുമോ?
കാശ്ശെറക്കും കീശകൾ പഴിചാരി പിന്നെ ആട്ടുമോ?
പിന്നോട്ട് നോട്ടമില്ല നോട്ട് കെട്ടു കൊണ്ട് കോട്ട കെട്ടിടാം
ലോകം കാലിൻ ചോട്ടിൽ പുത്തൻ കോട്ടു തൂന്നിടാം
പണമോടണം ഇനി അനുദിനം അനുമോദനം കൊടി തോരണം
തിളങ്ങി ഇളകും മാറിൽ മാല മോതിരം മനോഹരം
പുതുകോടികളുടെ മോടിയിൽ
നിനച്ചതൊക്കെ കൊതിച്ചപോലെ കയ്യിൽ വന്നു ചേരണം
(ഈ റോസാപൂ വിരിച്ച കിടക്ക അല്ല ഈ stardom എന്നു പറയുന്നത്)
കിരീടവും തേടി ഞാൻ പാഞ്ഞിടും വേളയിൽ
കാതുകൾ മൂളിടും കിനാത്താളം
നാഴിക കല്ലുകൾ കിനാവുകൾ നേടിടാൻ
പാപിയാം ഞാൻ പെടും പെടാപ്പാടുകൾ
കിരീടവും തേടി ഞാൻ പാഞ്ഞിടും വേളയിൽ
കാതുകൾ മൂളിടും കിനാത്താളം
നാഴിക കല്ലുകൾ കിനാവുകൾ നേടിടാൻ
പാപിയാം ഞാൻ പെടും പെടാപ്പാടുകൾ
കിരീടവും തേടി ഞാൻ
ഈ stardom is stand പെട്ട roses പോലെ
ഈ റോസാപൂ വിരിച്ച കിടക്ക അല്ല ഈ stardom എന്നു പറയുന്നത്