00:00
04:03
ഒഴുകിയൊഴുകി പുഴയിലൂടെ
കരയിൽ വന്നൊരീ ഇലകൾ നമ്മൾ
പ്രണയശാഖിയിൽ ഇനിയുമീറൻ
ദളപുടങ്ങളായി മാറുവാനായ്
പാടാൻ മറന്നു പോയൊരാ പാട്ടിൻ
ചിറകുകളിൽ കയറിയിനി ഉയരുകയായി
മോഹിച്ചും ലാളിച്ചും ഈ മണ്ണിൻ പൂമഞ്ചത്തിൽ
ആവോളം പൂങ്കാറ്റെ ചാരിയുറങ്ങു
കാലത്തീ മുറ്റത്തെ വെൺപ്രാവിൻ തൂവൽപോലെ
നിൻ ശ്വാസം എൻ നെഞ്ചിൽ ചേർന്നു കിടക്കും
♪
ഉതിർമണി പെറുക്കുവാൻ കുരുവികൾ പോലെ
തടങ്ങളിൽ പോരൂ കൂടെ
ഉടലുരുകുമൊരീ മെഴുതിരികളിലും
നാണം പൂക്കും ആലോലം
സ്നേഹിച്ചും ദാഹിച്ചും ഈ ജന്മം തീരാതെ നാം
ഏതേതോ ലോകങ്ങൾ തേടിനടക്കും
ഓരത്തെ പൂക്കൾക്കും തൂമഞ്ഞിൻ മുത്തം നൽകും
ആകാശം നിൻ കണ്ണിൽ വീണു മയങ്ങും
ഒഴുകിയൊഴുകി പുഴയിലൂടെ
കരയിൽ വന്നൊരീ ഇലകൾ നമ്മൾ
♪
ഇടംവലം നടന്നു പോ നിഴലുകൾ പോലെ
അപസ്വരം തേങ്ങുമ്പോഴും
ശ്രുതിയിഴകളിലെ സ്വരലയമധുവായ്
വീണ്ടും നമ്മൾ ഒന്നാകും
സ്നേഹിച്ചും ദാഹിച്ചും ഈ ജന്മം തീരാതെ നാം
ഏതേതോ ലോകങ്ങൾ തേടിനടക്കും
ഓരത്തെ പൂക്കൾക്കും തൂമഞ്ഞിൻ മുത്തം നൽകും
ആകാശം നിൻ കണ്ണിൽ വീണു മയങ്ങും
ഒഴുകിയൊഴുകി (ഒഴുകിയൊഴുകി) പുഴയിലൂടെ (പുഴയിലൂടെ)
കരയിൽ വന്നൊരീ (കരയിൽ വന്നൊരീ) ഇലകൾ നമ്മൾ (ഇലകൾ നമ്മൾ)
പ്രണയശാഖിയിൽ ഇനിയുമീറൻ
ദളപുടങ്ങളായി മാറുവാനായ്
പാടാൻ മറന്നു പോയൊരാ പാട്ടിൻ
ചിറകുകളിൽ കയറിയിനി ഉയരുകയായ്
മോഹിച്ചും ലാളിച്ചും ഈ മണ്ണിൻ പൂമഞ്ചത്തിൽ
ആവോളം പൂങ്കാറ്റെ ചാരിയുറങ്ങു
കാലത്തീ മുറ്റത്തെ വെൺപ്രാവിൻ തൂവൽപോലെ
നിൻ ശ്വാസം എൻ നെഞ്ചിൽ ചേർന്നു കിടക്കും