00:00
04:53
ഈ പാട്ടിനെക്കുറിച്ചുള്ള വിവരങ്ങൾ നിലവിൽ ലഭ്യമല്ല.
മാലേയം മാറോടലിഞ്ഞും
മൈക്കണ്ണിൽ മാമ്പൂ വിരിഞ്ഞും
മഞ്ഞൾക്കുതിർന്നാടും പൊന്നിന്നാട
ഒന്നൊന്നായഴിഞ്ഞും
പിന്നെ നെഞ്ചിൽ ചെണ്ടുമല്ലിപ്പൂവിൻ
നേർത്ത ചെല്ലക്കൂമ്പുലഞ്ഞും ആഹാ
♪
മാലേയം മാറോടലിഞ്ഞും
മൈക്കണ്ണിൽ മാമ്പൂ വിരിഞ്ഞും
♪
തിങ്കൾപൂന്തെല്ലുരുക്കാൻ
തങ്കം കാച്ചുന്ന മെയ്യിൽ
മഞ്ഞൾപ്പൂവാക ചേർത്തും
നല്ലോരെള്ളെണ്ണ തേച്ചും
പൊന്നാമ്പൽപൊയ്കയിൽ നീരാടും നേരമായ്
തേവാരക്കൊട്ടിലിൽ ചാന്താടും കാലമായ് ആ... ആ...
മാലേയം മാറോടലിഞ്ഞും
മൈക്കണ്ണിൽ മാമ്പൂ വിരിഞ്ഞും
♪
നാലില്ലം ചില്ലുവാതിൽ
ചാരേ നീ മെല്ലെച്ചാരീ ആ...
ചാഞ്ചാടും മഞ്ചമേറി
താംബൂലത്താലമേന്തി
സല്ലാപം ചൊല്ലിയും സംഗീതം മൂളിയും
മിന്നായം മിന്നുമീ പൊൻ ദീപം ഊതി ഞാൻ ആ... ആ...
മാലേയം മാറോടലിഞ്ഞും
മൈക്കണ്ണിൽ മാമ്പൂ വിരിഞ്ഞും
മഞ്ഞൾക്കുതിർന്നാടും പൊന്നിന്നാട
ഒന്നൊന്നായഴിഞ്ഞും
പിന്നെ നെഞ്ചിൽ ചെണ്ടുമല്ലിപ്പൂവിൻ
നേർത്ത ചെല്ലക്കൂമ്പുലഞ്ഞും ആഹാ
മാലേയം മാറോടലിഞ്ഞും
മൈക്കണ്ണിൽ മാമ്പൂ വിരിഞ്ഞും