00:00
03:30
ഈ ഗാനം സംബന്ധിച്ച നിലവിലുള്ള വിവരങ്ങൾ ഇപ്പോൾ ലഭ്യമല്ല.
ഇതളേ നീ സ്നേഹത്തീയിൽ വാടി തീരല്ലേ
വെറുതേ നിന്നോരത്തെന്നും കൂടാനോർത്തല്ലേ
നിറയേ പൂക്കുന്നെൻ തീരാ മോഹത്തുമ്പാലെ
ഇനിയും നിൻ ഉള്ളം നോവല്ലേ
അകലേ കനവിനരികെ
ഇരുവഴികളിൽ മനസ്സൊഴുകവേ
മുകിലേ ഈ പൂവിൻമേലേ മെല്ലെ പെയ്യില്ലേ
പടരും എൻ സ്നേഹത്തീയെ പാടെ മായ്ക്കാതെ
അകമേ ആളുന്ന തീയിന്നർത്ഥം കാണാതെ
ഇനി നീ എങ്ങെങ്ങും മായല്ലേ
♪
പകലും ഇരവും വെറുതേ
ഒഴുകി ഉടലും ഉയിരും അറിയാതുരുകി
ഇനിയുണരുമ്പൊഴെൻ പകൽ തൊടു ഇതളേ
ഇതളേ നീ സ്നേഹത്തീയിൽ വാടി തീരല്ലേ
വെറുതേ നിന്നോരത്തെന്നും കൂടാനോർത്തല്ലേ
നിറയേ പൂക്കുന്നെൻ തീരാ മോഹത്തുമ്പാലെ
ഇനിയും നിൻ ഉള്ളം നോവല്ലേ
അകലേ കനവിനരികെ
ഇരുവഴികളിൽ മനസ്സൊഴുകവേ