00:00
05:03
ആദ്യം തമ്മിൽ കാണും ഞൊടിയിൽ
കൊതിച്ചു നിന്നെ
മിന്നും മുത്തേ കണ്ണിൻ മണിയേ
ആരും കാണാ നേരം പതിയേ
അടുത്തുവന്നു മെയ്യിൽ ചേരാനുള്ളം പിടയേ
ഇടതൂർന്നു പെയ്യും തോരും മഴപോൽ
ഇടനെഞ്ചിൽ ഈണം നെയ്യും കുളിരേ
നിന്നിലലിയാൻ മാത്രം ഞാൻ
പിറന്നുവെന്നു തോന്നി ഇന്നീ നിമിഷം
♪
കരളിതിൽ നീ എഴുതുകയായ് പുതിയൊരു കാവ്യം
വിരലുകളോ മൊഴിയുകയായ് പ്രണയസ്വകാര്യം
കരളിതിൽ നീ എഴുതുകയായ് പുതിയൊരു കാവ്യം
വിരലുകളോ മൊഴിയുകയായ് പ്രണയസ്വകാര്യം
നിധിയായ് ഇനി നിന്നെയെന്നുമേ
ഉയിരിൽ അകമേ കാത്തുവച്ചിടാം ഞാൻ
♪
നമുക്കു പങ്കിടാൻ കിനാവുകൾ കുറിച്ചുവച്ചതും
മുറിഞ്ഞിടുമ്പോഴും വിമൂകമായ് ഒളിച്ചുവച്ചതും
നിനക്കു നിഴലായ് എന്നെ ഞാൻ ഒതുക്കിവച്ചതും
നിന്നിലലിയാൻ മാത്രം ഞാൻ
പിറന്നുവെന്ന തോന്നൽ കൊണ്ടെൻ കനവേ
♪
മറയുകില്ല ഏതു മഞ്ഞിലും പഴയവഴികൾ
പൊഴിയുകില്ല ഏതു നോവിലും മനസ്സിന്നിലകൾ
പൊലിയുകില്ല നീ നൽകിയ മധുരനിമികൾ
നിന്നിലലിയാൻ മാത്രം ഞാൻ
പിറന്നുവെന്നു തോന്നും ഈ ദിനങ്ങൾ