background cover of music playing
Ponnaambal Puzhayirambil - Version, 1 - Ouseppachan

Ponnaambal Puzhayirambil - Version, 1

Ouseppachan

00:00

04:42

Song Introduction

ഈ പാട്ടിനെക്കുറിച്ചുള്ള വിവരങ്ങൾ നിലവിൽ ലഭ്യമല്ല.

Similar recommendations

Lyric

പൊന്നാമ്പൽ പുഴയിറമ്പിൽ നമ്മൾ

അന്നാദ്യം കണ്ടതോർമ്മയില്ലേ?

പൊന്നാമ്പൽ പുഴയിറമ്പിൽ നമ്മൾ

അന്നാദ്യം കണ്ടതോർമ്മയില്ലേ?

കുഞ്ഞോളം തുള്ളിവന്നൊരഴകായ്

എൻ മുന്നിൽ മിന്നി വന്ന കവിതേ

പണ്ടത്തെ പാട്ടുറങ്ങുമൊരു മൺ വീണയാണെന്റെ മാനസം

അന്നെന്നിൽ പൂവണിഞ്ഞ മൃദുസല്ലാപമല്ലോ നിൻ സ്വരം

എന്നിട്ടും നീ എന്നോടിന്നു മിണ്ടാത്തതെന്താണ്?

പൊന്നാമ്പൽ പുഴയിറമ്പിൽ നമ്മൾ

അന്നാദ്യം കണ്ടതോർമ്മയില്ലേ?

കുഞ്ഞോളം തുള്ളിവന്നൊരഴകായ്

എൻ മുന്നിൽ മിന്നി വന്ന കവിതേ

നിന്നെയെതിരേൽക്കുമല്ലോ പൗർണ്ണമി പെൺകൊടി

പാടി വരവേൽക്കുമല്ലോ പാതിരാപ്പുള്ളുകൾ

നിന്റെ അനുവാദമറിയാൻ എൻ മനം കാതോർത്തിരിപ്പൂ

എന്നു വരുമെന്നു വരുമെന്നെന്നും കൊതിയാർന്നു നില്പൂ

വരില്ലേ, നീ വരില്ലേ കാവ്യ പൂജാ ബിംബമേ?

നിലാവായ് നീലരാവിൽ നില്പൂ മൂകം ഞാൻ

പൊന്നാമ്പൽ പുഴയിറമ്പിൽ നമ്മൾ

അന്നാദ്യം കണ്ടതോർമ്മയില്ലേ?

കുഞ്ഞോളം തുള്ളിവന്നൊരഴകായ്

എൻ മുന്നിൽ മിന്നി വന്ന കവിതേ

ആ, ആ

മൂടുപടമെന്തിനാവോ മൂകാനുരാഗമേ?

പാതി മറയുന്നതെന്തേ അന്യയെ പോലെ നീ?

എന്റെ പദയാത്രയിൽ ഞാൻ തേടി നിൻ രാജാങ്കണങ്ങൾ

എന്റെ പ്രിയ ഗാന ധാരയിൽ നിന്നിലെ ശ്രുതി ചേർന്നിരുന്നു

വരില്ലേ, നീ വരില്ലേ ചൈത്ര വീണാ വാഹിനീ

വസന്തം പൂത്തൊരുങ്ങിയല്ലോ, വരൂ പ്രിയേ

പൊന്നാമ്പൽ പുഴയിറമ്പിൽ നമ്മൾ

അന്നാദ്യം കണ്ടതോർമ്മയില്ലേ?

കുഞ്ഞോളം തുള്ളിവന്നൊരഴകായ്

എൻ മുന്നിൽ മിന്നി വന്ന കവിതേ

പണ്ടത്തെ പാട്ടുറങ്ങുമൊരു മൺ വീണയാണെന്റെ മാനസം

അന്നെന്നിൽ പൂവണിഞ്ഞ മൃദു സല്ലാപമല്ലോ നിൻ സ്വരം

എന്നിട്ടും നീ എന്നോടിന്നു മിണ്ടാത്തതെന്താണ്?

പൊന്നാമ്പൽ പുഴയിറമ്പിൽ നമ്മൾ

അന്നാദ്യം കണ്ടതോർമ്മയില്ലേ?

കുഞ്ഞോളം തുള്ളിവന്നൊരഴകായ്

എൻ മുന്നിൽ മിന്നി വന്ന കവിതേ

- It's already the end -