background cover of music playing
Attirambile Kombile - Ilaiyaraaja

Attirambile Kombile

Ilaiyaraaja

00:00

05:44

Similar recommendations

Lyric

കാലാപാനി പഴയകാലത്തിന്റ കഥ പറയുമ്പോൾ

പഴയകാലകവിതയുടെയും ഈണത്തിന്റെയും സ്വാദുള്ള പാട്ടുകൾ

പഴമയുടെ ഓർമ്മകളിലേക്ക് നമ്മളേ കൊണ്ടുപോകണ്ടേ?

അത് മനസ്സിൽ ഉൾക്കൊണ്ടുകൊണ്ടാവണം

പാർവതിയുടെയും ഗോവർഥനന്റെയും പ്രണയകഥപറയാൻ

ഇളയരാജാ ഇങ്ങനെയൊരുഗാനത്തിന് സംഗീതം പകർന്നത്

ശീലക്കുടയും ബൂട്ടും പാപ്പാസും അണിഞ്ഞ്

ഈ പാട്ടുപാടിയപ്പോൾ

ഞാൻ പഴയ സത്യൻ മാഷിനെയും നസ്സീർ സാറിനെയും ഓർത്തുപോയി

ഏലലാ ലാ ലാ ലാ ലലാ

ലാ ലാ ലാ ലാ ലാ ലാ

ലാ ലാ ലാ ലാ ലാ ലാ

ആറ്റിറമ്പിലെ കൊമ്പിലെ

തത്തമ്മേ കളി തത്തമ്മേ

ഇല്ലാക്കഥ ചൊല്ലാതെടി ഓലവാലി

വേണ്ടാത്തതു മിണ്ടാതെടി കൂട്ടുകാരി

കാട്ടുകുന്നിലെ തെങ്ങിലെ

തേൻകരിക്കിലെ തുള്ളിപോൽ

തുള്ളാതെടി തുളുമ്പാതെടി തമ്പുരാട്ടി

കൊഞ്ചാതെടി കുണുങ്ങാതെടി കുറുമ്പുകാരി

നെഞ്ചിലൊരു കുഞ്ഞിളം തുമ്പിപെണ്ണോ തുള്ളുന്നൂ

ചെല്ല ചെറു ചിങ്കിരിപൂവായ് താളം തുള്ളുന്നു

ആറ്റിറമ്പിലെ കൊമ്പിലെ

തത്തമ്മേ കളി തത്തമ്മേ

ഇല്ലാക്കഥ ചൊല്ലാതെടി ഓലവാലി

വേണ്ടാത്തതു മിണ്ടാതെടി കൂട്ടുകാരി

മിനുമിനുങ്ങണ കണ്ണിൽ കുഞ്ഞു മിന്നാമിന്നികളാണോ?

തുടി തുടിക്കണ നെഞ്ചിൽ നല്ല തൂവാൽ മൈനകളാണോ?

ഏലമലക്കാവിൽ ഉത്സവമായോ നീലനിലാപെണ്ണേ?

അമ്മാനമാടി വരൂ പൂങ്കാറ്റേ

നിന്നോമലൂയലിൽ ഞാൻ ആടീടാം

മാനേ, പൂന്തേനേ

നിന്നെ കളിയാക്കാൻ

പൊന്നാതിര തോറ്റും ചെറു കാണാക്കുയിൽ പാടി

ആറ്റിറമ്പിലെ കൊമ്പിലെ

തത്തമ്മേ കളി തത്തമ്മേ

ഇല്ലാക്കഥ ചൊല്ലാതെടി ഓലവാലി

വേണ്ടാത്തതു മിണ്ടാതെടി കൂട്ടുകാരി

കരിമഷിക്കണ്ണൊന്നെഴുതാൻ പുഴ കണ്ണാടിയായ് നോക്കി

കൊലുസുകൾ കൊഞ്ചിച്ചണിയാൻ നല്ല മുത്താരവും തേടീ

പൂവനിയിൽ മേയും പൊന്മകളേ നിൻ പൊന്നിതളായ് ഞാനും

കൂമ്പാളകുമ്പിളിലെ തേൻ തായോ

തൂവാനത്തുമ്പികളേ നീ വായോ

ദൂരെ വിണ്ണോരം തിങ്കൾ പൊലിയാറായ്

എന്നുള്ളിൽ കുളിരാർന്നൊരു മോഹം വിരിയാറായ്

കാട്ടുകുന്നിലെ തെങ്ങിലെ

തേൻകരിക്കിലെ തുള്ളിപോൽ

തുള്ളാതെടി തുളുമ്പാതെടി തമ്പുരാട്ടി

കൊഞ്ചാതെടി കുണുങ്ങാതെടി കുറുമ്പുകാരി

നെഞ്ചിലൊരു കുഞ്ഞിളം തുമ്പിപെണ്ണോ തുള്ളുന്നൂ

ചെല്ല ചെറു ചിങ്കിരിപൂവായ് താളം തുള്ളുന്നു

ആറ്റിറമ്പിലെ കൊമ്പിലെ

തത്തമ്മേ കളി തത്തമ്മേ

ഇല്ലാക്കഥ ചൊല്ലാതെടി ഓലവാലി

വേണ്ടാത്തതു മിണ്ടാതെടി കൂട്ടുകാരി

- It's already the end -