00:00
04:15
പാൽത്തിര പാടും വെൺതീരത്തിലാണോ
കാലങ്ങൾ പായും മൺപാതയിലാണോ
കാലടി പാടുകൾ വെളിവായി
നെറുകിൽ അണിയാൻ കൊതിയായ്
ഓർക്കാതെ കണ്മുന്നിൽ നീ വന്നൂ
കാണാതെ കേൾക്കാതെ ഞാൻ നിന്നൂ
അരികെ അരികെ
പ്രിയനേ നീ ഉണ്ടെന്നാലും
പാൽത്തിര പാടും വെൺതീരത്തിലാണോ
കാലങ്ങൾ പായും മൺപാതയിലാണോ
♪
ആളുന്നിതോ, ഉള്ളിലെ നാളം
മൂടുന്നിതോ, കണ്ണിലീ മൗനം
വേറെങ്ങോ പോയി അലിയാനറിയാതെ
ചേരുന്നിതാ കടലേ നദിയായ്
ഞാൻ പിറകെ പിറകെ വരവായ്
പിരിയാൻ കഴിയാ നിഴലായ്
പാൽത്തിര പാടും വെൺതീരത്തിലാണോ
കാലങ്ങൾ പായും മൺപാതയിലാണോ
♪
ദൂരങ്ങളിൽ കാറ്റുപോൽ പാറി
സ്നേഹത്തിനാൽ മഞ്ഞുനീരായ് നീ
ഞാനിത്ര നാൾ അറിയാ കുളിരേ നീ
വാതിൽക്കലായ് വിരിയും മലരായ് നീ
കരളിൻ ചിമിഴിൽ പതിയേ
പകരും മധുവായ് നിറയേ
പാൽത്തിര പാടും വെൺതീരത്തിലാണോ
കാലങ്ങൾ പായും മൺപാതയിലാണോ