00:00
04:40
എൻ വിണ്ണിലെ താരമേ
എന്നുമെൻ നെഞ്ചിലെ ശ്വാസമേ
പിന്നെന്തേ, എന്തേ മുല്ലേ
കന്നിവെയിൽ വന്നേ ചാരെ
പിന്നെന്തേ ഓമൽ ചുണ്ടിൽ
പുഞ്ചിരിത്തേൻ പെയ്തീലെന്തേ
കണ്ണോടു കാവലായി
കസ്തൂരി തെന്നലില്ലേ?
കുഞ്ഞു കുറുമ്പോളവുമായ്
കൂടെ ഞാനും ഇല്ലേ
♪
എൻ വിണ്ണിലെ താരമേ
എന്നുമെൻ നെഞ്ചിലെ ശ്വാസമേ
തൂ മന്ദഹാസം ചിന്തകളിൽ
ചെന്താമര പൂവായ് മാറുകയായ്
നീതന്നിതെന്നിൽ മായാ പ്രപഞ്ചം
ഞാൻ നിൻ നിഴലായ് എന്നും
പിന്നെന്തേ, എന്തേ മുല്ലേ
കന്നിവെയിൽ വന്നേ ചാരെ
പിന്നെന്തേ ഓമൽ ചുണ്ടിൽ
പുഞ്ചിരിത്തേൻ പെയ്തീലെന്തേ?
♪
എൻ വിണ്ണിലെ താരമേ
എന്നുമെൻ നെഞ്ചിലെ ശ്വാസമേ
ഏകാന്തമാം നിൻ മാത്രകളിൽ
ഏതോർമ തൻ ചൂടിൽ വാടുന്നു നീ?
ഈറൻ നിലാവായ് തോരാതെ നിന്നിൽ
പൊഴിയാ ഞാനാം ജന്മം
പിന്നെന്തേ, എന്തേ മുല്ലേ
കന്നിവെയിൽ വന്നേ ചാരെ
പിന്നെന്തേ ഓമൽ ചുണ്ടിൽ
പുഞ്ചിരിത്തേൻ പെയ്തീലെന്തേ
കണ്ണോടു കാവലായി
കസ്തൂരി തെന്നലില്ലേ?
കുഞ്ഞു കുറുമ്പോളവുമായ്