background cover of music playing
Kanneerppoovinte - Johnson

Kanneerppoovinte

Johnson

00:00

04:34

Similar recommendations

Lyric

കണ്ണീർപ്പൂവിന്റെ കവിളിൽ തലോടി

ഈണം മുഴങ്ങും പഴമ്പാട്ടിൽ മുങ്ങി

കണ്ണീർപ്പൂവിന്റെ കവിളിൽ തലോടി

ഈണം മുഴങ്ങും പഴമ്പാട്ടിൽ മുങ്ങി

മറുവാക്കു കേൾക്കാൻ കാത്തു നിൽക്കാതെ പൂത്തുമ്പിയെന്തേ മറഞ്ഞു

എന്തേ പുള്ളോർക്കുടം പോലെ തേങ്ങി

കണ്ണീർപ്പൂവിന്റെ കവിളിൽ തലോടി

ഈണം മുഴങ്ങും പഴമ്പാട്ടിൽ മുങ്ങി

ഉണ്ണിക്കിടാവിന്നു നൽകാൻ അമ്മ നെഞ്ചിൽ പാലാഴിയേന്തി

ആയിരം കൈ നീട്ടി നിന്നു

സൂര്യതാപമായ് താതന്റെ ശോകം

വിടചൊല്ലവേ നിമിഷങ്ങളിൽ ജലരേഖകൾ വീണലിഞ്ഞു

കനിവേകുമീ വെൺമേഘവും മഴനീർക്കിനാവിയ് മറഞ്ഞു

ദൂരെ പുള്ളോർകുടം കേണുറങ്ങി

കണ്ണീർപ്പൂവിന്റെ കവിളിൽ തലോടി

ഈണം മുഴങ്ങും പഴമ്പാട്ടിൽ മുങ്ങി

ഒരു കുഞ്ഞു പാട്ടായ് വിതുമ്മി

മഞ്ഞു പൂഞ്ചോലയെന്തോ തിരഞ്ഞു

ആരെയൊ തേടി പിടഞ്ഞു

കാറ്റുമൊരുപാടു നാളായലഞ്ഞു

പൂന്തെന്നലിൽ പൊന്നോളമായ് ഒരു പാഴ്കിരീടം മറഞ്ഞു

കദനങ്ങളിൽ തുണയാകുവാൻ വെറുതെയൊരുങ്ങുന്ന മൗനം

എങ്ങോ പുള്ളോർകുടം പോലെ വിങ്ങി

കണ്ണീർപ്പൂവിന്റെ കവിളിൽ തലോടി

ഈണം മുഴങ്ങും പഴമ്പാട്ടിൽ മുങ്ങി

മറുവാക്കു കേൾക്കാൻ കാത്തു നിൽക്കാതെ പൂത്തുമ്പിയെന്തേ മറഞ്ഞു

എന്തെ പുള്ളോർക്കുടം പോലെ തേങ്ങി

- It's already the end -