background cover of music playing
Poyikayil Kulirppoykayil - K. J. Yesudas

Poyikayil Kulirppoykayil

K. J. Yesudas

00:00

04:59

Similar recommendations

Lyric

ആ... ആ... ആ...

ആ... ആ... ആ...

ആ... ആ...

ആ...

പൊയ്കയിൽ കുളിർ പൊയ്കയിൽ

പൊൻവെയിൽ നീരാടും നേരം

പൂക്കണ്ണുമായ് നിൽക്കുന്നുവോ തീരത്തെ മന്ദാരം

കാറ്റിൽ തൈലഗന്ധം നീറ്റിൽ പൊന്നു ചന്തം

പൊയ്കയിൽ കുളിർ പൊയ്കയിൽ

പൊൻവെയിൽ നീരാടും നേരം

പൂന്തിരകൾ പൂശി നിന്നെ പുഷ്പധൂളീ സൗരഭം

പാൽത്തിരകൾ ചാർത്തി നിന്നെ മുത്തു കോർത്ത നൂപുരം

വെൺനുര മെയ്യിൽ ചന്ദനച്ചാർത്തായ്

നീ ദേവനന്ദിനി ഈ തീരഭൂമിയിൽ

തേരേറി വന്നുവോ തേടുന്നതാരെയോ

പൊയ്കയിൽ കുളിർ പൊയ്കയിൽ

പൊൻവെയിൽ നീരാടും നേരം

സ്നാനകേളീ ലോലയായ് നീ താണുയർന്നു നീന്തവേ

കാതരേ നിൻ മാറുലഞ്ഞൂ താമരപ്പൂമൊട്ടു പോൽ

കൽപ്പടവേറീ നിൽപ്പതെന്തേ നീ

നീയേതു ശിൽപ്പിയെ തേടുന്ന ചാരുത

നീയേതലൗകിക സൗന്ദര്യ ദേവത

പൊയ്കയിൽ കുളിർ പൊയ്കയിൽ

പൊൻവെയിൽ നീരാടും നേരം

പൂക്കണ്ണുമായ് നിൽക്കുന്നുവോ തീരത്തെ മന്ദാരം

കാറ്റിൽ തൈലഗന്ധം നീറ്റിൽ പൊന്നു ചന്തം

പൊയ്കയിൽ കുളിർ പൊയ്കയിൽ

പൊൻവെയിൽ നീരാടും നേരം

- It's already the end -