00:00
04:26
ഒരു സ്വപ്നം പോലെ,
കൺമുന്നിൽ കണ്ടേ.
പല നാളായി കാക്കും ആശകൾ.
കലിതുള്ളും കടലും,
ഇരുളടയും കാടും,
വഴിയായി തീർന്നീ യാത്രയിൽ.
അനുരാഗം തോന്നിപ്പോയാ
അവളെന്റേതാകും പോലെ,
അപരാധം നിന്നും നെയ്യില്ലല്ലോ.
ഒരു ലക്ഷം കള്ളം കൊണ്ടെ
ഇൗ ലക്ഷ്യം നേടും നേരം
അവൾ ലക്ഷ്മീ ദേവിയായി വന്നിതാ.
ഒരു സ്വപ്നം പോലെ,
കൺമുന്നിൽ കണ്ടേ.
പല നാളായി കാക്കും ആശകൾ.
കലിതുള്ളും കടലും,
ഇരുളടയും കാടും,
വഴിയായി തീർന്നീ യാത്രയിൽ.
യാത്രയിൽ...
പല വേഷം കേട്ടും അടവായിരം.
നാത്തൂമത്തായ് നുണയായിരം.
നാമൊന്നായ് ചേരും നിമിഷത്തിനായി,
കൂടെ തന്നെ പോന്നീലെയോ.
നറുമുല്ല പൂവിൻ വിരിയിൽ
ചെറു നാണം മൂടും ചിരിയിൽ
ഇൗ ജന്മം തേടും സാഫല്യമായി...
ഇൗ ജന്മം തേടും സാഫല്യമായി...
ഒരു സ്വപ്നം പോലെ,
കൺമുന്നിൽ കണ്ടേ.
പല നാളായി കാക്കും ആശകൾ.
കലിതുള്ളും കടലും,
ഇരുളടയും കാടും,
വഴിയായി തീർന്നീ യാത്രയിൽ.
മണി മിന്നൽ മിന്നും തിരിയായ് നീ
ഇനിയെന്നും മുന്നിൽ തെളിയില്ലയോ.
വരമഞ്ഞൾ ചേരും ഉടലാകെയെൻ
വിരലോടി തളരും യാമങ്ങളായ്.
ഇവിടെല്ലാം എല്ലാം ശുഭമായി.
നിറ സ്നേഹം മീട്ടും സ്വരമായ്.
മനസ്സാനന്ദത്തിൻ ആകാശമായി.
മനസ്സാനന്ദത്തിൻ ആകാശമായി.
ഒരു സ്വപ്നം പോലെ,
കൺമുന്നിൽ കണ്ടേ.
പല നാളായി കാക്കും ആശകൾ.
കലിതുള്ളും കടലും,
ഇരുളടയും കാടും,
വഴിയായി തീർന്നീ യാത്രയിൽ.
അനുരാഗം തോന്നിപ്പോയാ
അവളെന്റേതാകും പോലെ,
അപരാധം നിന്നും നെയ്യില്ലല്ലോ.
ഒരു ലക്ഷം കള്ളം കൊണ്ടെ
ഇൗ ലക്ഷ്യം നേടും നേരം
അവൾ ലക്ഷ്മീ ദേവിയായി വന്നിതാ.