background cover of music playing
Manamariyunnolu - Jakes Bejoy

Manamariyunnolu

Jakes Bejoy

00:00

04:51

Similar recommendations

Lyric

മനമറിയുന്നോള് ഇവളാ കെട്ട്യോള്

മനമറിയുന്നോള് ഇവളാ കെട്ട്യോള്

കനവില് വന്നോള് നിൻ കരളായ് പോന്നോള്

കനവില് വന്നോള് നിൻ കരളായ് പോന്നോള്

പരിണയരാവിൽ പവനുരുകുമ്പോൾ

ഹൃദയം തന്നോള്

ദനഹാ പെരുന്നാൾ ബാൻഡഡി പോലെ

ഉള്ള് കവർന്നോള്

പാട്ട് പെട്ടി പോൽ കൊഞ്ചീട്ട്

എട്ടെന്ന് ചുറ്റിട്ടോള് (ഓള്)

ഇനി കാത്തിരുന്നൊരാ നാളെത്തി

ഒട്ടിയൊട്ടി ഇടനെഞ്ച് മുട്ടി

കഥ തുടരുമിതിവരുടെ കല്യാണം

അവർക്കിനി എന്നും പെരുന്നാള്

അനുഗ്രഹം വേണം പുണ്യാളാ

അവർക്കിനി എന്നും പെരുന്നാള്

അനുഗ്രഹം വേണം പുണ്യാളാ

മനമറിയുന്നോള് (മനമറിയുന്നോള്)

ഇവളാ കെട്ട്യോള് (ഇവളാ കെട്ട്യോള്)

മനമറിയുന്നോള് (മനമറിയുന്നോള്)

ഇവളാ കെട്ട്യോള് (ഇവളാ കെട്ട്യോള്)

മറിയേ എൻ്റെ മറിയേ

നീ ചിരിച്ചാൽ ഹ ഹ ഹ

ആ ചിരിയിൽ ഫുൾ Happy

ചിരിയില്ലേ മൊത്തം പോക്കാ

അമ്പ് പെരുന്നാൾ ചേലോടേ

എൻ്റെ മുന്നിൽ വന്നവളാ

അന്ന് തൊട്ടേ ഉള്ളാകേ

വമ്പ് കാട്ടണ പെണ്ണിവളാ

ആരുമില്ലാ നേരത്ത്

ശൃംഗാരമോതും കണ്ണിവളാ

വീട് നിറയെ പിള്ളേരായ്

എൻ നാട് വാഴാൻ പോണോളാ

പാതിരാവിൻ വാതിലെന്നും

ചാരിടുന്നോള്

പാതിയായ് എന്നുമെന്നിൽ

ഒട്ടിടുന്നോള്

അവൾക്കിനി എന്നും പെരുന്നാള്

അനുഗ്രഹം വേണം പുണ്യാളാ

അവൾക്കിനി എന്നും പെരുന്നാള്

അനുഗ്രഹം വേണം പുണ്യാളാ

അന്തിചായണ നേരത്ത്

നെഞ്ചിനുള്ളിൽ ഓർമ്മകളാ

ഒന്ന് വന്നെൻ ചാരത്ത്

തൊട്ടുരുമ്മാനുള്ളവളാ

ആരുമാരും കാണാതെ

അന്നാദ്യമുത്തം തന്നവള്

ആരുമില്ലാ കാലത്തും

എൻ താങ്ങിനായി വേണ്ടവള്

പള്ളിമേട പോലെയെന്നും

ഉള്ളമുള്ളോള്

പ്രാണനായി എന്നുമെന്നിൽ

വാണിടുന്നോള്

അനുഗ്രഹം വേണം പുണ്യാളാ

അവർക്കിനി എന്നും പെരുന്നാള്

അനുഗ്രഹം വേണം പുണ്യാളാ

- It's already the end -