00:00
04:41
വാനവില്ലേ നോക്കുകില്ലേ
കോടമഞ്ഞിൻ ചില്ലിലൂടെ
ഒന്നു മെല്ലെ ചായുകില്ലേ
ഓർമ്മ പെയ്യും ചില്ല മേലെ
തേടും കണ്ണിലൂടെ
മായും നോവിലൂടെ
വീണ്ടും പോരുകില്ലേ
വാനവില്ലേ നോക്കുകില്ലേ
കോടമഞ്ഞിൻ ചില്ലിലൂടെ
♪
ഓർക്കാതെ വന്നുവീഴും
തൂമഞ്ഞിൻ തുള്ളി പോലും
നീ വരാനായ് ഈ വനാന്തം
ഏതൊരോമൽ കൂടിനുള്ളിൽ
അത്രമേൽ ഇഷ്ടമായ് കാത്തുവോ
വാനവില്ലേ നോക്കുകില്ലേ
കോടമഞ്ഞിൻ ചില്ലിലൂടെ
♪
ഹേമന്ദം മുടി മൂടി
താഴ്വാരം മാഞ്ഞതല്ലേ
വീണൊഴിഞ്ഞു മണ്ണിലാകെ
പൂവസന്തം വന്ന പോലെ
പിന്നെ നാമൊന്നു പോൽ ചേർന്നു പോയ്
വാനവില്ലേ നോക്കുകില്ലേ
കോടമഞ്ഞിൻ ചില്ലിലൂടെ
തേടും കണ്ണിലൂടെ
വീണ്ടും പോരുകില്ലേ