00:00
05:07
എൻ മിഴിപ്പൂവിൽ കിനാവിൽ
നിൻ മുഖം വീണ്ടും വന്നിതാ നിറയേ
ഉൾ ചിരാതിൽ നീ തൊടുമ്പോൾ
വിൺ നിലാകാലം പിന്നെയും തെളിയേ
പതിയേ ഇതാ തരുശാഖകൾ
ഹരിതാപമായ് വിരിയേ
വരവായിതാ പുതുയാത്രയിൽ
തുണയോർമ്മകൾ അരികേ
എൻ മിഴിപ്പൂവിൽ കിനാവിൽ
നിൻ മുഖം വീണ്ടും വന്നിതാ നിറയേ
പോയൊരാ പുലരികൾ ഈ വഴി വരും
ആർദ്രമായ് മഴവിരൽ നമ്മളേ തൊടും
എഴുതാൻ മറന്നൊരാ അനുരാഗ ഗീതകം
ഒരു കാറ്റിതാ പാടി നിൻ കാതിൽ
എൻ മിഴിപ്പൂവിൽ കിനാവിൽ
നിൻ മുഖം വീണ്ടും വന്നിതാ നിറയേ
പാതകൾ പലതിലായ് നീങ്ങി ഞാനിതാ
സാന്ദ്യമാം കടലിതിൽ സൂര്യനായ് സഖീ
അലിയുന്നു നിന്നിലേ ഒരു തുള്ളി ജീവനായ്
അടരാതിനി ചേർന്നിതാ നമ്മൾ
എൻ മിഴിപ്പൂവിൽ കിനാവിൽ
നിൻ മുഖം വീണ്ടും വന്നിതാ നിറയേ
ഉൾ ചിരാതിൽ നീ തൊടുമ്പോൾ
വിൺ നിലാകാലം പിന്നെയും തെളിയേ
പതിയേ ഇതാ തരുശാഖകൾ
ഹരിതാപമായ് വിരിയേ
വരവായിതാ പുതുയാത്രയിൽ
തുണയോർമ്മകൾ അരികേ ആ ആ