00:00
03:44
തുമ്പപ്പൂവേ സുന്ദരീ
ചുണ്ടിൽ കണ്ടേ പുഞ്ചിരി
കാതിൽ കമ്മൽ തന്നുവോ
പകലിൻ പൊൻതരി
മാരിക്കാറും കോളും മായും
അരിയ പുതിയ പൂക്കാലം
വാതിൽ ചാരി ചായും തത്തേ
ചെറിയ ചിറകു നീർത്താലോ
ചെല്ലത്തെന്നൽ നുള്ളി പോകേ
കുളിരു തൂകി തെങ്ങോല
ആരാരേ മേയുന്നേ ഒരു വേളിപ്പൂപ്പന്തൽ
തുമ്പപ്പൂവേ സുന്ദരീ
ചുണ്ടിൽ കണ്ടേ പുഞ്ചിരി
കാതിൽ കമ്മൽ തന്നുവോ
പകലിൻ പൊൻതരി
♪
വിരിഞ്ഞ കുറിഞ്ഞി, നിനക്ക് മനസ്സിൽ
നിറഞ്ഞു തുളുമ്പും തേനോ
ഇലഞ്ഞിത്തണലിൽ പതിയെ പതുങ്ങി
കരിമ്പു കുറുമ്പ് കാട്ടാൻ
ഇനി വാ മുകിൽ പ്രാവേ
അണിയാൻ കസവോടെ
ഒറ്റയ്ക്ക് കാറ്റോരം ചുറ്റിപ്പാറും കാറ്റിൽ
കേൾക്കാം കന്നി കിന്നാരം
തുമ്പപ്പൂവേ സുന്ദരീ
ചുണ്ടിൽ കണ്ടേ പുഞ്ചിരി
കാതിൽ കമ്മൽ തന്നുവോ
പകലിൻ പൊൻതരി
♪
ഓ, മെടഞ്ഞ മുടിയിൽ, തുടുത്ത മലരാൽ
കൊരുത്തൊരഴകു ചാർത്താൻ
തിരികൾ എരിയും വിളക്കിനരികിൽ
കനവു നിറവു ചൂടും
തെളിവാർനിലവാലേ, പണിയാം ഇലത്താലി
എല്ലാരും പോന്നാട്ടേ
മല്ലിക്കാവിൽ കാണാം കൂടാം
ഓമൽ കല്യാണം
തുമ്പപ്പൂവേ സുന്ദരീ
ചുണ്ടിൽ കണ്ടേ പുഞ്ചിരി
കാതിൽ കമ്മൽ തന്നുവോ
പകലിൻ പൊൻതരി
മാരിക്കാറും കോളും മായും
അരിയ പുതിയ പൂക്കാലം
വാതിൽ ചാരി ചായും തത്തേ
ചെറിയ ചിറകു നീർത്താലോ
ചെല്ലത്തെന്നൽ നുള്ളി പോകേ
കുളിരു തൂകി തെങ്ങോല
ആരാരേ മേയുന്നേ ഒരു വേളിപ്പൂപ്പന്തൽ