00:00
03:24
ഹൃദയമേ, നിൻ താളം താനേ മാറുന്നെന്തിനോ, എന്തിനോ
അരികിലായി കണ്മുന്നിൽ ലോകം പാടെ മാറിയോ, പ്രണയമിതാണോ
ഉണരുക നീ മനസ്സേ, മറുകര ഇനിയെവിടെ
അവളുടെ പുലരി വരെ തുഴയുമോ നീ തനിയെ
ഹൃദയമേ, നിൻ താളം താനേ മാറുന്നെന്തിനോ, എന്തിനോ
അരികിലായി കണ്മുന്നിൽ ലോകം പാടെ മാറിയോ, ഇന്നീ നിമിഷം
അലയുന്നേതോ മുകിലായി മേലെ
തോരാതെന്നിൽ പെയ്യുന്നെന്തിനോ
മിഴികൾ ചിമ്മും നിമിഷം പോലും
കണ്ടു നിന്നെ മാത്രം, പ്രണയമിതാണോ
♪
കാണാനേരം കാണാനുള്ളിൽ കൂടുന്നുണ്ടേ മോഹം
അതിരുകളറിയാ മോഹം
തോരാതെ പൂമാരി പെയ്യുന്നുണ്ടെന്നാലും
തീരാതെ പോകും നെഞ്ചിൻ ദാഹം
ചെമ്പരത്തി കവിളോരം പൂക്കുന്നേതോ ജാലം
മലർവനി ഒരുക്കുന്നു കാലം
ചുണ്ടോരം തേനൂറും മൊഴിയുതിരുമ്പോൾ
തൂവുന്നുണ്ടെ കുയിൽ പോലും മൗനം
നിൻ കൺകളിൽ എൻ സന്ധ്യതൻ
അനുഭൂതി ഉണരുംവരെ
നിൻ ജീവനിൽ നിഴലാകുവാൻ
തുടരുന്നിതെൻ ജ്ഞാനമേ
ഉണരുക നീ മനസ്സേ, മറുകര ഇനിയെവിടെ
അവളുടെ പുലരി വരെ തുഴയുമോ നീ തനിയെ
ഹൃദയമേ, (ഉണരുക നീ മനസ്സേ) നിൻ താളം താനേ മാറുന്നെന്തിനോ
(മറുകര ഇനിയെവിടെ) എന്തിനോ
അരികിലായി (അവളുടെ പുലരി വരെ) കണ്മുന്നിൽ ലോകം പാടെ മാറിയോ
(തുഴയുമോ നീ തനിയെ) പ്രണയമിതാണോ
ഹൃദയമേ