background cover of music playing
Ormakkai Iniyoru Snehageetham - K. J. Yesudas

Ormakkai Iniyoru Snehageetham

K. J. Yesudas

00:00

05:58

Similar recommendations

Lyric

ആ (mmm.)

ഓര്മ്മക്കായ് ഇനിയൊരു സ്നേഹഗീതം

ആദ്യമായ് പാടുമെൻ ആത്മഗീതം

നിനക്കായ് കരുതിയൊരിഷ്ടഗീതം

രാഗ സാന്ദ്രമാം ഹൃദയഗീതം

എൻ പ്രാണനില് പിടയുന്ന വര്ണ്ണഗീതം

(Mmm.)

ഓര്മ്മക്കായ് ഇനിയൊരു സ്നേഹഗീതം

ആദ്യമായ് പാടുമെൻ ആത്മഗീതം

നിനക്കായ് കരുതിയൊരിഷ്ടഗീതം

രാഗ സാന്ദ്രമാം ഹൃദയഗീതം

എൻ പ്രാണനില് പിടയുന്ന വര്ണ്ണഗീതം

(Mmm.)

കവിതകുറിക്കുവാൻ കാമിനിയായി

ഓമനിക്കാൻ എൻ്റെ മകളായി

കനവുകൾ കാണുവാൻ കാര്വര്ണ്ണനായ് നീ

ഓമനിക്കാൻ ഓമല് കുരുന്നായി

വാത്സല്യമേകുവാൻ അമ്മയായ് നീ

നേര്വഴി കാട്ടുന്ന തോഴിയായി

പിന്നെയും ജീവൻ്റെ സ്പ്ന്ദനം പോലും

നിൻ സ്വരരാഗ ലയഭാവ താളമായി

അറിഞ്ഞതല്ലെ നീ അറിഞ്ഞതല്ലെ?

(Mmm.)

ഓര്മ്മക്കായ് ഇനിയൊരു സ്നേഹഗീതം

ആദ്യമായ് പാടുമെൻ ആത്മഗീതം

(Mmm.)

ഒന്നിനുമല്ലാതെ എന്തിനോ വേണ്ടി നാം

എന്നോ ഒരു നാളില് ഒന്നു ചേര്ന്നു

ഒന്നിനുമല്ലാതെ എന്തിനോ വേണ്ടി നാം

എന്നോ ഒരു നാളില് ഒന്നു ചേര്ന്നു

ഒരിക്കലും അകലരുതേയെന്നാശിച്ചു ഹൃദയത്തില്

ആയിരം ചോദ്യങ്ങൾ ഇനിയും

അറിയാതെ പറയാതെ ബാക്കിവെച്ചു

നമ്മളെല്ലാ പ്രതീക്ഷയും പങ്കുവെച്ചു

ഓര്മയില്ലേ നിനക്കോര്മയില്ലേ?

(Mmm.)

ഓര്മ്മക്കായ് ഇനിയൊരു സ്നേഹഗീതം

ആദ്യമായ് പാടുമെൻ ആത്മഗീതം

നിനക്കായ് കരുതിയൊരിഷ്ടഗീതം

രാഗ സാന്ദ്രമാം ഹൃദയഗീതം

എൻ പ്രാണനില് പിടയുന്ന വര്ണ്ണഗീതം

നിനക്കായ്

ആദ്യമായ്

ഓര്മ്മക്കായ് ഇനിയൊരു സ്നേഹഗീതം

- It's already the end -