00:00
05:14
മഞ്ഞുമഴക്കാട്ടിൽ കുഞ്ഞുമുളം കൂട്ടിൽ
രണ്ടിളം പൈങ്കിളികൾ ഓ
മുത്തുമണിത്തൂവൽ കുളിരണിഞ്ഞു മെല്ലെ
അവരെന്നും പറന്നിറങ്ങും
ചെമ്മരിയാടുള്ള മലഞ്ചെരിവിൽ
നല്ല ചന്ദനം മണക്കുന്ന താഴ്വരയിൽ
അമ്മമനമൊഴുകും ചെല്ലമനമുറങ്ങും
താലിപീലി താരാട്ടിൽ
മഞ്ഞുമഴക്കാട്ടിൽ കുഞ്ഞുമുളം കൂട്ടിൽ
രണ്ടിളം പൈങ്കിളികൾ ഓ
♪
കുഞ്ഞേച്ചീ മനസ്സൊന്നും നോവാതെ
കൂട്ടിനു നടന്നു കുഞ്ഞനിയൻ
കുഞ്ഞേച്ചീ മനസ്സൊന്നും നോവാതെ
കൂട്ടിനു നടന്നു കുഞ്ഞനിയൻ
ചിറകിന്റെ ചെറു നിഴലേകി
അനിയനു തുണയായ് പെൺകിളി
കുറുകുറെ കുറുമ്പായ് കളിക്കുറുമ്പൻ
അഴകിന്നുമഴകായ് കിളിക്കുരുവീ
മഞ്ഞുമഴക്കാട്ടിൽ കുഞ്ഞുമുളം കൂട്ടിൽ
രണ്ടിളം പൈങ്കിളികൾ
♪
മാനത്തെ വാർമുകിൽ കുടയാക്കീ
ഇളവെയിൽ കമ്പിളി ഉടുപ്പു തുന്നി
മാനത്തെ വാർമുകിൽ കുടയാക്കീ
ഇളവെയിൽ കമ്പിളി ഉടുപ്പു തുന്നി
ആരെന്നു മുള്ളലിവോടെ
ഒരുമയിൽ വളർന്നു സ്നേഹമായ്
കുടുകുടെ ചിരിച്ചു വാർതെന്നൽ
ഏഴുനിറമണിഞ്ഞു മഴവില്ല്
മഞ്ഞുമഴക്കാട്ടിൽ കുഞ്ഞുമുളം കൂട്ടിൽ
രണ്ടിളം പൈങ്കിളികൾ ഓ
മുത്തുമണിത്തൂവൽ കുളിരണിഞ്ഞു മെല്ലെ
അവരെന്നും പറന്നിറങ്ങും
ചെമ്മരിയാടുള്ള മലഞ്ചെരിവിൽ
നല്ല ചന്ദനം മണക്കുന്ന താഴ്വരയിൽ
അമ്മമനമൊഴുകും ചെല്ലമനമുറങ്ങും
താലിപീലി താരാട്ടിൽ