00:00
04:38
ആകാശമറിയാതെ സൂര്യനുണരുന്നു
അമ്മേ നിന്നെ കണി കാണുവാൻ
അലയാഴിയറിയാതെ കടലാഴമൊഴുകുന്നു
അമ്മേ നിന്നെ താരാട്ടുവാൻ
ഒന്നും മിണ്ടാതെ നിൻ നെഞ്ചിൽ പാൽ തേടുന്നു
പൈക്കിടാവു പോലെ എൻ്റെ കുറുമ്പിൻ്റെ കുറുമണി കുസൃതികൾ
ആകാശമറിയാതെ സൂര്യനുണരുന്നു
അമ്മേ നിന്നെ കണി കാണുവാൻ
അലയാഴിയറിയാതെ കടലാഴമൊഴുകുന്നു
അമ്മേ നിന്നെ താരാട്ടുവാൻ
♪
അമ്മേ അലിവിൻ പൊന്നാമ്പലേ നീ
നിലവിൻ്റെ പാൽക്കുമ്പിളായി
മഴയുടെ മർമ്മരമായി
പൊഴിയാ മിഴി തോരാതെ നീയെന്നിൽ
പകരുമീ സൗരഭം നിറമെഴും സൗഹൃദം
ആകാശമറിയാതെ സൂര്യനുണരുന്നു
അമ്മേ നിന്നെ കണി കാണുവാൻ
അലയാഴിയറിയാതെ കടലാഴമൊഴുകുന്നു
അമ്മേ നിന്നെ താരാട്ടുവാൻ
♪
അമ്മേ ഒഴുകും പുണ്യാഹമേ നീ വിരിയുന്ന വിൺ താരമോ
ഉരുകുന്ന മെഴുതിരിയോ
പതിയെ പറയുന്നു നീ പരിഭവമായി
വെറുതെയീ യാത്രയിൽ
ശ്രുതിയിടാൻ മാത്രമായ്
ആകാശമറിയാതെ സൂര്യനുണരുന്നു
അമ്മേ നിന്നെ കണി കാണുവാൻ
അലയാഴിയറിയാതെ കടലാഴമൊഴുകുന്നു
അമ്മേ നിന്നെ താരാട്ടുവാൻ
ഒന്നും മിണ്ടാതെ നിൻ നെഞ്ചിൽ പാൽ തേടുന്നു
പൈക്കിടാവു പോലെ എൻ്റെ കുറുമ്പിൻ്റെ കുറുമണി കുസൃതികൾ