00:00
03:43
പാതി പാതി പറയാതെ
നമ്മളിരുപാതിയായി പതിയേ
പ്രാണനിൽ പ്രണയ നീർനിലാത്തുള്ളി
വീണലിഞ്ഞു തനിയെ
ശുഭയാത്ര പോയ ചിരികൾ
ശലഭങ്ങളായി നിറയേ
അകമേ പടരും കുളിരോ പ്രണയം
♪
പാതി പാതി പറയാതെ
നമ്മളിരുപാതിയായി പതിയേ
പ്രാണനിൽ പ്രണയ നീർനിലാത്തുള്ളി
വീണലിഞ്ഞു തനിയെ
♪
പ്രാണനേ പ്രാണനേ
പ്രാണനെൻശ്വാസമേ
ജീവനേ ജീവനേ ജീവനിശ്വാസമേ
തിരയേറിവന്ന നോവുകൾ
നീർ പെയ്തു തേങ്ങവേ
അതിലോലലോലമാകുമിന്നനുരാഗ രാമഴ
നിറയേ നനയൂ അലിയൂ പ്രിയതേ
♪
പാതി പാതി പറയാതെ
നമ്മളിരുപാതിയായി പതിയേ
പ്രാണനിൽ പ്രണയ നീർനിലാത്തുള്ളി
വീണലിഞ്ഞു തനിയെ
ശുഭ യാത്ര പോയ ചിരികൾ
ശലഭങ്ങളായി നിറയേ
അകമേ പടരും കുളിരോ പ്രണയം