00:00
04:01
ഓര്മ്മകള് വേരോടും, ഈ നല്ല തീരത്തോ
ഓടിക്കളിച്ചില്ലേ ഈ നമ്മള്
ഒന്നിച്ചുറങ്ങീലെ ഒന്നിച്ചുണര്നീലെ
ഒന്നെന്നറിഞ്ഞീലെ ഈ നമ്മള്
എന്നാലുമീ നമ്മള് പിരിയേണമെന്നാലോ
കയ്യൊപ്പ് നല്കാതെ വിട ചൊല്ലുമെന്നാലൊ
മറന്നൊന്നു പോകാനാകുമോ
ഓര്മ്മകള് വേരോടും, ഈ നല്ല തീരത്തോ
ഓടിക്കളിച്ചില്ലേ തോളുരുമ്മി വന്നീ നമ്മള്
ആദ്യമായി നാം തമ്മില് കണ്ടൊരാ നാളെന്നില്
പുലരുന്നു വീണ്ടും നിന് ചിരിയോടെ
നിര്മലം നിന് കണ്ണില്, നിറഞ്ഞങ്ങു കണ്ടു ഞാന്
ഇളം വെണ്ണിലാവെന്തേ തളിര് മാല്യം
കണ്മണി നിന് മെയ്യില്, മഞ്ഞണിയും നാളില്
പൊന് വെയിലിന് തേരില് ഞാനോ, പവനരുളീ നിന്നില്
ഓര്മ്മകള് വേരോടും, ഈ നല്ല തീരത്തോ
ഓടിക്കളിച്ചില്ലേ തോളുരുമ്മി വന്നീ നമ്മള്
തമ്മിലോ കാണാതെ, നാളുകള് പോയില്ലേ
ഉരുകുന്നോരീ നെഞ്ചില് കനലല്ലേ
നൊമ്പരം കൊണ്ടോരോ പകദൂരമാഞ്ഞില്ലേ
ഇരുള് മേഘമോ മുന്നില് നിറഞ്ഞില്ലെ
നാളെ വെയില് പൊന്നിന് മാലയിടും മണ്ണില്
നാമിനിയും കൈമാറില്ലേ
നറു മൊഴിയില് സ്നേഹം
ഓര്മ്മകള് വേരോടും, ഈ നല്ല തീരത്തോ
ഓടിക്കളിച്ചില്ലേ ഈ നമ്മള്
ഓര്മ്മകള് വേരോടും, ഈ നല്ല തീരത്തോ
ഓടിക്കളിച്ചില്ലേ തോളുരുമ്മി വന്നീ നമ്മള്