00:00
04:50
അറിയാതറിയാതറിയാ നേരത്തുരുൾ പൊട്ടും
കാലടിയിൽ ഞൊടിയിൽ തിരിയാനേരം ചിറ പൊട്ടും
അറിയാതറിയാതറിയാ നേരത്തുരുൾ പൊട്ടും
കാലടിയിൽ ഞൊടിയിൽ തിരിയാനേരം ചിറ പൊട്ടും
വഴിയേ പെരുവലയായ് മാറും മാറാലകൾ പോലും
ഇടിവാൾമുന ശിലവെട്ടിപ്പിളരും, പിളരും
ഇന്നലെവരെയിതു മുണ്ടകവയല്
ഇന്നു നിറഞ്ഞുകവിഞ്ഞൊരു കടല്
കണ്ണിൽ കുത്തുമിരുട്ടിൽ നമ്മുടെ
സ്വന്തം വഴിയും തൊടിയും കളവ്
ഇന്നലെവരെയിതു മുണ്ടകവയല്
ഇന്നു നിറഞ്ഞുകവിഞ്ഞൊരു കടല്
കണ്ണിൽ കുത്തുമിരുട്ടിൽ നമ്മുടെ
സ്വന്തം വഴിയും തൊടിയും കളവ്
അറിയാതറിയാതറിയാ നേരത്തുരുൾ പൊട്ടും
കാലടിയിൽ ഞൊടിയിൽ തിരിയാനേരം ചിറ പൊട്ടും
തെക്കേമല പൊന്മല മേലെ
പെട്ടെന്നൊരു വിത്തുമുളച്ചേ
കൊച്ചോമൽ പച്ചില നാമ്പിൽ
ഉച്ചയ്ക്കും നനവുപൊടിച്ചേ
തെക്കേമല പൊന്മല മേലേ
പെട്ടെന്നൊരു വിത്തുമുളച്ചേ
കൊച്ചോമൽ പച്ചില നാമ്പിൽ
ഉച്ചയ്ക്കും നനവുപൊടിച്ചേ
കച്ചോലം നട്ട വളപ്പിൽ
ചിക്കെന്നൊരു വള്ളി ചിനച്ചേ
ഒട്ടൊന്നു വെളുക്കും മുൻപേ പടർപടർന്നേ
പടർപടർന്നേ പടർപടർന്നേ
ഇന്നലെവരെയിതു മുണ്ടകവയല്
ഇന്നു നിറഞ്ഞുകവിഞ്ഞൊരു കടല്
കണ്ണിൽ കുത്തുമിരുട്ടിൽ നമ്മുടെ
സ്വന്തം വഴിയും തൊടിയും കളവ്
♪
ഒറ്റയ്ക്കു മുളച്ചത് വള്ളി തുടലീ വള്ളി
ചുറ്റോളം മുള്ളുകളുള്ളൊരു കിറുക്കൻ വള്ളി
ഒറ്റയ്ക്കു മുളച്ചത് വള്ളി തുടലീ വള്ളി
ചുറ്റോളം മുള്ളുകളുള്ളൊരു കിറുക്കൻ വള്ളി
ആ വള്ളിയിഴഞ്ഞു പടർന്നേ
ആസകലം ചുറ്റി വരിഞ്ഞേ
നേർവഴിയും കുന്നും വയലും അതിൽ മറഞ്ഞേ
അതിൽ മറഞ്ഞേനതിൽ മറഞ്ഞേ
അറിയാതറിയാതറിയാ നേരത്തുരുൾ പൊട്ടും
കാലടിയിൽ ഞൊടിയിൽ തിരിയാനേരം ചിറ പൊട്ടും
വഴിയേ പെരുവലയായ് മാറും മാറാലകൾ പോലും
ഇടിവാൾമുന ശിലവെട്ടിപ്പിളരും, പിളരും
ഇന്നലെവരെയിതു മുണ്ടകവയല്
ഇന്നു നിറഞ്ഞുകവിഞ്ഞൊരു കടല്
കണ്ണിൽ കുത്തുമിരുട്ടിൽ നമ്മുടെ
സ്വന്തം വഴിയും തൊടിയും കളവ്
ഇന്നലെവരെയിതു മുണ്ടകവയല്
ഇന്നു നിറഞ്ഞുകവിഞ്ഞൊരു കടല്
കണ്ണിൽ കുത്തുമിരുട്ടിൽ നമ്മുടെ
സ്വന്തം വഴിയും തൊടിയും കളവ്