00:00
03:36
എടുക്കാ കാശായ് മാറിയ തുരുമ്പിൽ
തിളക്കം വെക്കുന്നോ?
ഞൊടിക്കും കയ്യിൽ കേക്കണ മുഴക്കം
പടക്കം പോലല്ലേ
കൺകെട്ട് കണ്ടിട്ടയ്യോ
മിണ്ടാട്ടമില്ലാതായോ?
കൺകെട്ട് കണ്ടിട്ടയ്യോ
മിണ്ടാട്ടമില്ലാതായോ?
നാം ഞെട്ടി നിൽക്കുന്നല്ലോ
മന്ത്രമില്ലാതെ മായകളില്ലാതെ
ഇന്ദ്രലോകത്ത് ചെന്നതു പോലാണേ
ചന്ദ്രനെ ചൂണ്ടി ചന്തയിൽ വിറ്റീടാൻ
തന്ത്രമോരോന്ന് തേടണ് രണ്ടാളും
♪
ഒരു നാടിൻ നാവിൽ നിന്നും വീരകഥകൾ
കാറ്റിലലിയും, കാതിലണയും
പതിവെല്ലാം മാറിപ്പോയേ
ദൂരെ മലയും, നാലു ചുവടിൽ താണ്ടി മറയാം
കരളാകെ തേനിൽ മുങ്ങി താഴുമിവരിൽ
നൂറു കനവും താനെയുണരും
അനുരാഗം നെഞ്ചിന്നുള്ളിൽ കോട്ട പണിയും
വീണ്ടുമവളെകാത്തു കഴിയും
ഈ മിടുക്കൻമാരിവരാരോ?
തമ്മിൽ തമ്മിൽ രണ്ടാളും കാണുന്ന നേരം
അങ്കത്തട്ടിൽ വീറോടെ വാഴുന്നതാരോ?
കൺകെട്ട് കണ്ടിട്ടയ്യോ
മിണ്ടാട്ടമില്ലാതായോ
കൺകെട്ട് കണ്ടിട്ടയ്യോ
മിണ്ടാട്ടമില്ലാതായോ?
നാം ഞെട്ടി നിൽക്കുന്നല്ലോ
മന്ത്രമില്ലാതെ മായകളില്ലാതെ
ഇന്ദ്രലോകത്ത് ചെന്നതു പോലാണേ
ചന്ദ്രനെ ചൂണ്ടി ചന്തയിൽ വിറ്റീടാൻ
തന്ത്രമോരോന്ന് തേടണ് രണ്ടാളും
മന്ത്രമില്ലാതെ മായകളില്ലാതെ
ഇന്ദ്രലോകത്ത് ചെന്നതു പോലാണേ