background cover of music playing
Kalli Poonkuyile - Berny-Ignatius

Kalli Poonkuyile

Berny-Ignatius

00:00

04:17

Similar recommendations

Lyric

കള്ളി പൂങ്കുയിലേ കന്നി തേന്മൊഴിയെ

കാതിൽ മെല്ലെ ചൊല്ലുമോ

കള്ളി പൂങ്കുയിലേ കന്നി തേന്മൊഴിയെ

കാതിൽ മെല്ലെ ചൊല്ലുമോ

കാവതി കാക്കതൻ കൂട്ടിൽ

മുട്ടയിട്ടന്നൊരു നാൾ

കാനനം നീളെ നീ പാറിപ്പറന്നൊരു

കള്ളം പറഞ്ഞതെന്തേ

കള്ളി പൂങ്കുയിലേ കന്നി തേന്മൊഴിയെ

കാതിൽ മെല്ലെ ചൊല്ലുമോ

മിന്നാര പൊൻകൂട്ടിൽ മിന്നുമാ പൊന്മുട്ട

കാകന്റെ എന്നു ചൊല്ലി

നിന്നെപ്പോലെ കാറ്റുമതേറ്റു ചൊല്ലി

നേരു പറഞ്ഞിട്ടും നെഞ്ഞു തുറന്നിട്ടും

കൂട്ടരും കൈവെടിഞ്ഞു

പിന്നെ പാവം കൂട്ടിൽ തളർന്നിരുന്നു

ആരാരോ ദൂരത്താരാരോ

ആലിൻ കൊമ്പത്തൊരോല കൂട്ടിൽ

നിന്നാലോലം പുഞ്ചിരിച്ചു

കള്ളി പൂങ്കുയിലേ കന്നി തേന്മൊഴിയെ

കാതിൽ മെല്ലെ ചൊല്ലുമോ

ഊരാകെ തെണ്ടുന്നൊരമ്പല പ്രാവുകൾ

നാടാകെ പാടിയപ്പോൾ

കള്ളക്കഥ കാട്ടുതീയായ് പടർന്നു

കാകനെ സ്നേഹിച്ച കാവളം പെൺകിളി

കഥയറിയാതെ നിന്നു

പിന്നെ പിന്നെ കാതരയായ് കരഞ്ഞു

ആലോലം നീലപ്പൂങ്കാവിൽ നീയിന്നെൻ പുള്ളി

തൂവൽ പിച്ചി ചിഞ്ചില്ലം പുഞ്ചിരിച്ചു

കള്ളി പൂങ്കുയിലേ കന്നി തേന്മൊഴിയെ

കാതിൽ മെല്ലെ ചൊല്ലുമോ

കാവതി കാക്കതൻ കൂട്ടിൽ

മുട്ടയിട്ടന്നൊരു നാൾ

കാനനം നീളെ നീ പാറിപ്പറന്നൊരു

കള്ളം പറഞ്ഞതെന്തേ

കള്ളി പൂങ്കുയിലേ കന്നി തേന്മൊഴിയെ

കാതിൽ മെല്ലെ ചൊല്ലുമോ

- It's already the end -