00:00
03:29
എന്തേ കണ്ണാ വന്നേയില്ല
മുരളികയോതും ഗാനം കേട്ടേയില്ലാ
എന്തേ കണ്ണാ വന്നേയില്ല
മഴമുകിലോമൽ രൂപം കണ്ടേയില്ലാ
വിരഹാർദ്രയായ് ഏകയായ്
മധുവനിയിൽ നിൽപ്പൂ ഞാൻ
എന്തേ കണ്ണാ വന്നേയില്ല
മുരളികയോതും ഗാനം കേട്ടേയില്ലാ
നോവും കനവിലെ ഓരോ നിനവിലും
മയിൽപ്പീലി തൻ തുമ്പാൽ തൊട്ടൂ മെല്ലേ
ഞാനാം യമുനതൻ ഒരോ വനികളും
നിലയ്ക്കാതെ തവ പാദം തേടീ ദേവാ
യദുനാഥൻ്റെ ഇരുകരമതിലിവളുടെ
നീറുന്ന മനമൊരുനവനിയിതം
പോൽ തരാം വരൂ ചടുലമരികേ
ഒരു രാക്കടമ്പായിവൾ മലരിടുമവനണയാനായ്
എന്തേ കണ്ണാ വന്നേയില്ല
മുരളികയോതും ഗാനം കേട്ടേയില്ലാ
വിരഹാർദ്രയായ് ഏകയായ്
മധുവനിയിൽ നിൽപ്പൂ നിൻ
എന്തേ കണ്ണാ വന്നേയില്ല
മുരളികയോതും ഗാനം കേട്ടേയില്ലാ