background cover of music playing
Karmukilin - Rahul Raj

Karmukilin

Rahul Raj

00:00

04:21

Similar recommendations

Lyric

കാർമുകിലിൽ പിടഞ്ഞുണരും

തുലാമിന്നലായി നീ

വാതിലുകൾ തുറന്നണയും

നിലാനാളമായി നീ

വിവശമെന്തോ കാത്തിരുന്നും

അലസമേതോ മൗനമാർന്നും

വിവശലോലം കാത്തിരുന്നും

അലസമേതോ മൗനമായ്

പറയാതറിഞ്ഞു നാം

പാതിരയോ പകലായ് മുള്ളുകളോ

മലരായ് പ്രിയാമുഖമാം

നദിയിൽ നീന്തിയലയും മിഴികൾ

തൂമഞ്ഞും തീയാവുന്നു

നിലാവിൽ നീ വരില്ലെങ്കിൽ

ഒരോരൊ മാത്രയും ഒരോ യുഗം

നീ പോവുകിൽ

Ohh,പാതിരയോ പകലായ് മുള്ളുകളോ

മലരായ് പ്രിയാമുഖമാം

നദിയിൽ നീന്തിയലയും മിഴികൾ

അഹാഹാ ആ അഹാഹാഅ ആ

ഈ നെഞ്ചിൽ കിനാവാളും

ചിരാതിൽ നീ തിളങ്ങുമ്പോൾ

ഓരോ സുഹാസവും ഓരോ ദലം

നീ പൂവനം

കാർമുകിലിൽ പിടഞ്ഞുണരും

തുലാമിന്നലായി നീ

വാതിലുകൾ തുറന്നണയും

നിലാനാളമായി നീ

വിവശമെന്തോ കാത്തിരുന്നും

അലസമേതോ മൗനമാർന്നും

വിവശലോലം കാത്തിരുന്നും

അലസമേതോ മൗനമായ്

പറയാതറിഞ്ഞു നാം

പാതിരയോ പകലായ് മുള്ളുകളോ (പാതിരയോ പകലായ് മുള്ളുകളോ)

മലരായ് പ്രിയാമുഖമാം (മലരായ് പ്രിയാമുഖമാം)

നദിയിൽ നീന്തിയലയും മിഴികൾ (നദിയിൽ നീന്തിയലയും മിഴികൾ)

നീന്തിയലയും മിഴികൾ

മിഴികൾ

- It's already the end -